ഏലം കർഷകർക്ക് സമയബന്ധിതമായി പണം ലഭ്യമാക്കണം കർഷകമോർച്ച
ഓപ്ക്ഷൻ സെന്ററുകളിൽ പതിപ്പിക്കുന്ന ഏലക്കായ്ക്ക് 12 ദിവസത്തിനുള്ളിൽ പണം ലഭ്യമാക്കണമെന്ന് സ്പൈസസ് ബോർഡിന്റെ മാനദണ്ഡം ഉണ്ടെങ്കിലും ഒരു ഏജൻസികളും അത് പാലിക്കുന്നില്ലെന്നും സമയബന്ധിതമായി കർഷകർക്ക് പണം ലഭിക്കുന്നുണ്ടോ എന്ന് ബോർഡ് ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും കർഷകമോർച്ച ആവശ്യപ്പെട്ടു.
കർഷകർക്ക് 12 ദിവസത്തിനകം പണം ലഭ്യമാക്കണം എന്നാണ് വ്യവസ്ഥ എങ്കിലുംഒരുമാസവും രണ്ടുമാസവും വരെ നീണ്ടുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൂടാതെ സ്വന്തമായി കൃഷി ചെയ്ത് ഉൽപ്പാദിപ്പിച്ച് നൽകിയ ഏലക്കായ്ക്ക് ലഭിക്കേണ്ട പണം ഏജൻസികളിൽ നിന്നും വട്ടിപലിശയ്ക്ക് എടുക്കേണ്ട ഗതികേടും ഏലം കർഷകർ അനുഭവിക്കുന്നുണ്ട്.
കർഷകർക്ക് പണം കൊടുത്തതിന്റെ വിവരങ്ങൾ നോട്ടീസ് ബോർഡിലും വെബ്സൈറ്റിലും പ്രദർശിപ്പിക്കണമെന്നും കർഷകമോർച്ച ആവശ്യപ്പെട്ടു.
പതിപ്പിക്കുന്ന ഏലകായ്ക്ക് പണം ലഭിക്കുന്നതിന് കാലതാമസം വരുന്നതുകൊണ്ടാണ് ഇടനിലക്കാരായ വ്യാപാരികൾ സാധാരണക്കാരായ കർഷകരെ ചൂഷണം ചെയ്യുന്നത്. സമയബന്ധിതമായി കർഷകർക്ക് പണം ലഭ്യമാക്കുന്നതിന് ബോർഡിൻെറ അധികൃതരുടെ ഇടപെടീൽ ഉണ്ടായാൽ കർഷകരെ ഈ ചൂഷണത്തിൽ നിന്ന് രക്ഷിക്കാൻ സാധിക്കും.
വ്യാപാരികൾക്ക് ഏലക്ക വിൽക്കുന്ന സമയത്ത് സാമ്പിൾ എന്ന പേരിൽ 100 കിലോയ്ക്ക് ഒരു കിലോ ഈടാക്കുന്ന രീതി നിർത്തലാക്കണമെന്നും കർഷക മോർച്ച ആവശ്യപ്പെട്ടു.
ഏലക്കായുടെ വില തകർച്ചയ്ക്ക് ഒരു പ്രധാനപ്പെട്ട കാരണമായ റീ പൂളിംഗ് നിയന്ത്രിക്കാൻ സ്പൈസസ് ബോർഡ് നടപടിയെടുക്കണം. ഒരുതവണ പതിഞ്ഞ അതേ കായ വീണ്ടും പലതവണ പതിപ്പിക്കുന്നതിനെയാണ് റീ പൂളിംഗ് എന്നു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തടയാൻ സാധിക്കില്ലെങ്കിലും നിയന്ത്രണവിധേയമാക്കുന്നതിന് വേണ്ടി സ്പൈസസ് ബോർഡ് തന്നെ ചില മാനദണ്ഡങ്ങൾ കൊണ്ടുവന്നിട്ടുണ്ട് . ഡ്രെഡർമാർ ലേലത്തിൽ പതിപ്പിക്കുന്നത് 25000 കിലോയായി പരിമിതപ്പെടുത്തിയിട്ടുണ്ട് എങ്കിലും കർഷകരുടെ തന്നെ ഏലക്കയാണോ പതിപ്പിച്ചത് എന്ന് പലപ്പോഴും പരിശോധിക്കപ്പെടുന്നില്ലാത്തതിനാൽ ഈ തീരുമാനം അട്ടിമറിക്കപ്പെടുന്നു. ഏജൻസികൾ കർഷകരുടെ ലോട്ടുകൾക്ക് നമ്പർ നൽകുന്നതിലും തട്ടിപ്പ് നടത്തുന്നുണ്ട്.
ആദ്യവും അവസാനവും നൽകുന്ന നമ്പറുകൾ വ്യാപാരികൾ എത്താൻ വൈകുന്നത് കൊണ്ടോ ലേലം പൂർത്തിയാകുന്നതിനുമുമ്പ് വ്യാപാരികൾ പോകുന്നതുകൊണ്ടോ ആവശ്യക്കാരുടെ കുറവുകൊണ്ട് ചിലപ്പോൾ വില ലഭിക്കാതെ വരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ റാൻഡം നമ്പർ രീതി എന്ന നിർദ്ധേശം രണ്ട് വർഷമായിട്ടും ഇമ്പ്ളിമെന്റേഷൻ ചെയ്യാൻ ഏജൻസികൾ തയ്യാറായിട്ടില്ല.
ബിജെപി ജില്ലാ ജനറൽ സെക്രടറി രതീഷ് വരകുമല കർഷകമോർച്ച ജില്ലാ പ്രസിഡന്റ് കെഎൻ കാശ് എന്നിവരുടെ നേതൃത്വത്തിൽ സ്പൈസസ് ബോർഡിന്റെ കീഴിലുള്ള പുറ്റടി സ്പൈസസ് പാർക്ക് ലേലകേന്ദ്രം കർഷക മോർച്ച നേതാക്കൾ സന്ദർശിച്ചു
ബിജെപി മണ്ഡലം പ്രസിഡന്റ് സജി വട്ടപ്പാറ കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി എം എൻ മോഹൻദാസ് നേതാക്കളായ കെ എൻ ചന്ദ്രൻ ,സി എസ് സന്തോഷ്, പി കെ പ്രസാദ് സുരേന്ദ്രൻ , പി വി ഷാജി , സുരേഷ് കുമാർ ,കെ പി രാജേന്ദ്രൻ , തുടങ്ങിവരാണ് സ്പൈസസ് ബോർഡ് ലേല കേന്ദ്രം സന്ദർശിച്ചത്.