Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ നയിക്കുന്ന സത്യ സന്ദേശ യാത്രക്ക് വണ്ണപ്പുറത്ത് പ്രൗഢഗംഭീര തുടക്കം






കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ നയിക്കുന്ന സത്യ സന്ദേശ യാത്രക്ക് വണ്ണപ്പുറത്ത് പ്രൗഢഗംഭീര തുടക്കം. കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ നയിക്കുന്ന സത്യ സന്ദേശ യാത്ര വണ്ണപ്പുറത്തുനിന്ന് ആരംഭിച്ചു.

യാത്ര വണ്ണപ്പുറത്ത് ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്തു, കിഫയുടെ പ്രവർത്തകനും മുതിർന്ന കർഷകനായ
ചാക്കോ ജോസഫ് കുഴിയംപ്ലാവിൽ ഫ്ലാഗ് ചെയർമാന് കൈമാറി.

ജില്ലാ പ്രസിഡൻറ്റ് ബബിൻ ജയിംസ് അധ്യക്ഷതവഹിച്ച യോഗത്തിൽ ഡി എൽ സി അംഗം ജെറിൻ ജോസ് സ്വാഗതമാശംസിച്ചു.
കിഫ പാലക്കാട് ജില്ലാ പ്രസിഡൻറ്റ് സണ്ണി ജോസഫ്, കോട്ടയം ജില്ലാ പ്രസിഡൻറ്റ് ജോണി മാത്യു, സത്യ സന്ദേശ യാത്ര ജനറൽ കൺവീനർ ജെയിംസ് പരുമന, ഫെഡിൻ മാത്യു, ക്രിസ് കുര്യാക്കോസ്,
ജോബി അലക്സ്‌ തറയിൽ, ഷാജു മണ്ണകത്ത് തുടങ്ങിയർ സത്യ സന്ദേശ യാത്രയിൽ മുഴുവൻ സമയവും പങ്കെടുക്കുന്നു.

നവംബർ ആറിന് വണ്ണപ്പുറത്തുനിന്ന് ആരംഭിച്ച യാത്ര ഏട്ടിന് കലക്ടറേറ്റിൽ ആണ് സമാപിക്കുക.
ജില്ലയിലെ വിവിധങ്ങളായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയുള്ള യാത്ര പച്ചയായ യാഥാർഥ്യങ്ങളുടെ തുറന്നുപറച്ചിൽ ആയിരിക്കുമെന്നും, സംസ്ഥാന സർക്കാരിന് ആർജവം ഉണ്ടെങ്കിൽ ഒറ്റ മിനിറ്റിൽ ചട്ടം ഭേദഗതി ചെയ്ത് നിബന്ധനകൾ ഇല്ലാതെ തന്നെ ജില്ലയിലെ മുഴുവൻ കൈവശഭൂമിക്കും പട്ടയം കൊടുക്കാൻ സാധിക്കുമെന്നും, അല്ലാതെ ജില്ലയിൽ നടത്തിയിട്ടുള്ള വിജയയാത്രകൾ ചിലരുടെ മാത്രം വിജയയാത്രയായിരുന്നെന്നും അലക്സ് ഒഴുകയിൽ പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യത
ഇടുക്കിയിലെ ജനങ്ങൾക്കും ഉറപ്പുവരുത്തുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് ജില്ല പ്രസിഡൻറ്റ് ബബിൻ ജയിംസ് പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!