Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന നഗരസഭ കേരളോത്സവം സമാപിച്ചു

കട്ടപ്പന നഗരസഭ കേരളോത്സവം 20, 21, 22 ,24 തീയതികളിൽ ആണ് നടന്നത്.
കല മത്സരങ്ങളും ഗെയിംസ് , കായിക ഇനങ്ങളും സമാപിച്ചു.
ക്രിക്കറ്റ് നഗരസഭ സ്റ്റേഡിയത്തിലും , ഫുട്ബോൾ സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിലും ,വോളി ബോൾ വെള്ളയാംകുടി യുവ ക്ലബ്ബ് ഗ്രൗണ്ടിലും, ബാഡ്മിന്റൺ യൂത്ത് യുണൈറ്റഡ് കോർട്ടിലും ആണ് നടന്നത്.
കായിക മത്സരങ്ങൾ സെന്റ് ജോർജ് ഗ്രൗണ്ടിൽ നടന്നു.
വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം 26 ന് 4 മണിക്ക് നഗരസഭയിൽ നടക്കും.