6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പുതുതലമുറ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാൻ ‘ചലഞ്ച്‌ ദ ചലഞ്ചസ്‌’ പദ്ധതിയുമായി കുട്ടിപ്പൊലീസ്‌



പുതുതലമുറ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാൻ പദ്ധതിയുമായി സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റുകൾ. ഡിജിറ്റൽ ആസക്തി, ലഹരി അടിമത്വം, സൈബർ ആക്രമണം, ലൈംഗികാതിക്രമം തുടങ്ങിയ വിഷയങ്ങളെ അഭിമുഖീകരിക്കാനായി ‘ചലഞ്ച്‌ ദ ചലഞ്ചസ്‌’ എന്ന പദ്ധതിക്കാണ്‌ എസ്‌പിസി തുടക്കമിട്ടത്‌.

ഓൺലൈൻ ടോക്‌ ഷോയും ബോധവൽക്കരണ പരിപാടികളും പദ്ധതിയുടെ ഭാഗമാണ്‌. ഓരോ മാസവും ഓരോ വിഷയത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ലോക മാനസികാരോഗ്യ ദിനത്തിൽ ‘മാനസികാരോഗ്യവും ഡിജിറ്റൽ യുഗവും’ എന്ന വിഷയത്തിൽ നടത്തിയ സംവാദത്തോടെ പദ്ധതിക്ക്‌ തുടക്കമായി. എറണാകുളം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസർ അനിൽ കുമാറാണ്‌ സംവദിച്ചത്‌. രണ്ടാമത്തെ എപ്പിസോഡിൽ ‘ആരോഗ്യപരമായ കുടുംബബന്ധവും പ്രാധാന്യവും’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിന്‌ കൺസൾട്ടന്റ്‌ സൈക്യാട്ടിസ്റ്റ്‌ ഡോ. ഐശ്വര്യ ആർ കാമത്ത്‌ നേതൃത്വം നൽകി. നാലായിരത്തിലധികം വിദ്യാർഥികളാണ്‌ ഓൺലൈനിലൂടെ പങ്കാളികളായത്‌.

സൂം പ്ലാറ്റ്‌ഫോമിലും എസ്‌പിസിയുടെ ഫെയ്‌സ്‌ബുക്ക്‌ പേജിലും യുട്യൂബ് ചാനലിലും പരിപാടികൾ കാണാനാകും. നോഡൽ ഓഫീസർമാർ മുഖേന വിദ്യാർഥികൾക്ക്‌ ഇതിനുള്ള അവസരമൊരുക്കും. സംശയങ്ങൾക്ക്‌ വിദഗ്‌ധർ മറുപടി പറയും. മൊബൈൽ ഫോണിൽ അടക്കം ചെലവഴിക്കുന്ന സമയം സ്വയംനിരീക്ഷിക്കാനും ഉപയോഗം കുറയ്‌ക്കാനുമുള്ള മാർഗനിർദേശം കുട്ടികൾക്ക്‌ നൽകുമെന്ന്‌ സ്റ്റുഡന്റ്‌ പൊലീസിങ്‌ നോഡൽ ഓഫീസർ കൂടിയായ ദക്ഷിണമേഖലാ ഡിഐജി ആർ നിശാന്തിനി പറഞ്ഞു. കളികളിലേക്കും വായനയിലേക്കും നയിക്കാനുള്ള പ്രോത്സാഹനവും ബോധവൽക്കരണവും പദ്ധതിയുടെ ഭാഗമാണ്‌. പരിസ്ഥിതി നശീകരണം അടക്കമുള്ള വിഷയങ്ങളിലും അവബോധം നൽകും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!