സംസ്ഥാനത്ത് ഇന്നലെ രാത്രി മുതല്‍ തുടരുന്ന കനത്തമഴയെ തുടര്‍ന്ന് പലയിടത്തും വെള്ളക്കെട്ട്

ഒന്‍പതു ജില്ലകളില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ,എറണാകുളം, തൃശൂർ, പാലക്കാട് ,മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കടലേറ്റത്തിനും സാധ്യതയുണ്ട്. 1.9 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകും. ഇടിമിന്നലും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള കാറ്റും ഉണ്ടായേക്കും. അടുത്ത അഞ്ചു ദിവസത്തേക്ക് കൂടി മഴ തുടരും. തെക്കൻ തമിഴ് നാടിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. അടുത്തയാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുത്തേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കൊച്ചിയിലും തിരുവനന്തപുരത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊച്ചി എംജി റോഡിലും കലൂരിലും രാത്രിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. പത്തനംതിട്ട റാന്നിയില്‍ റോഡിലും വീടുകളിലും വെള്ളംകയറി. മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.