Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ചെറുതോണിയിൽ മിനി ഫുഡ് പാർക്ക് വരുന്നു

ചെറുതോണിയിൽ രണ്ട് വർഷങ്ങൾക്കുള്ളിൽ മിനി ഫുഡ് പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് . ഇതിനായി പത്ത് ഏക്കർ സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ പൂർത്തിയായി. കേരളത്തിൽ ആകെ പത്ത് മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ബജറ്റിൽ പറഞ്ഞിരുന്നു. തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ നടത്തിയ നിരന്തര ശ്രമങ്ങളാണ് ഇടുക്കിയിലെ ചെറുതോണിയിൽ മിനി ഫുഡ് പാർക്ക് സാധ്യമാക്കുന്നത്.