ബി.എം.എസ് ഇടുക്കി ജില്ലാ സമ്മേളനം 14,15 തീയതികളിൽ കട്ടപ്പന ടൗൺഹാളിൽ നടക്കും.
1955 ജൂലൈ 23 ന് ദത്തോപാംഗ് റേംഗ്ഡ്ജി യാൽ സ്ഥാപിതമായ ബി.എം.എസ് ചിട്ടയോടെ പടി പടിയായി പ്രവർത്തിച്ച് 1989 മുതൽ രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടന എന്ന ബഹുമതി ആർജിച്ച് ഭാരതത്തിലെമ്പാടും പ്രവർത്തിച്ചു വരുന്നതാണന്നും ഭാരവാഹികൾ പറഞ്ഞു.
“ഒരു ലോകം ഒരു കുടുംബം എന്ന തത്വത്തിലൂന്നിയ ‘വസുധൈവകുടുംബകം’ എന്ന ഭാരതത്തിന്റെ ആപ്തവാക്യം ലോകതൊഴിലാളി സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിഞ്ഞു.
ഇടുക്കി ജില്ലയിലെ തൊഴിൽ മേഖല ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന കാലഘട്ടത്തിലാണ് ഈ സമ്മേളനം നടക്കുന്നത്. ഇടതുപക്ഷ സർക്കാരും യു.ഡി.എഫ് സർക്കാരും രൂപം കൊടുത്ത നിർമ്മാണ നിരോധനം ജില്ലയിലെ 30% ത്തോളം തൊഴിലാ ളികളേയും, വ്യാപരികളേയും ബാധിച്ചിരിക്കുകയാണന്നും നേതാക്കൾ പറഞ്ഞു.
തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയാത്തവണ്ണം സങ്കീർണ്ണമായിരിക്കുന്നു.
ചുമടെടുക്കുന്ന തൊഴിലാ ളികളുടെ തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
മറ്റ് അസംഘടിതമേഖലയും പ്രതി സന്ധിയിൽ തന്നെ.
ഇതിന് പരിഹാരം കാണേണ്ട സർക്കാർ തൊഴിലാളികളോട് പുറംതിരിഞ്ഞ് നിൽക്കുകയാണ്.
ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യ പ്പെടുന്ന വിലക്കയറ്റം തടയുക, അസംഘടിതമേഖലയിലെ തൊഴിൽ പ്രശ്ന ങ്ങൾക്കും പ്രതിസന്ധികാർക്കും പരിഹാരം കാണുക, തോട്ടം മേഖലയിലെ പ്രശ്ന ങ്ങൾ പരിഹരിക്കുക എന്നീ മൂന്ന് പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കും.
15 ന് രാവിലെ 10ന് ബി.എം.എസ് ദേശീയ സമിതി അംഗം കെ കെ വിജയകുമാർ ഉദ്ഘാ ടനം ചെയ്യും.
സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. അജിത്ത് സംസ്ഥാന വൈസ്പ്രസിഡന്റ് എം.പി ചന്ദ്രശേഖരൻ, സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി ബി. ശിവജി സുദർശൻ, സംസ്ഥാന സെക്രട്ടറിമാരായ സിജി ഗോപകുമാർ, സിബി വർഗ്ഗീസ്. സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കും.
ജില്ലാ പ്രസിഡന്റ് കെ. ജയൻ അദ്ധ്യക്ഷത വഹിക്കും.
ജില്ലാ സെക്രട്ടറി എസ്.ജി മഹേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
ജില്ലാ ഖജാൻജി പി.ഭുവനചന്ദ്രൻ കഴിഞ്ഞ മൂന്നുവർഷത്തെ വരവ് ചിലവ് കണക്കുകളും അവതരിപ്പിക്കും. ദേശീയഗാനത്തോടെ സമ്മേളനം സമാപിക്കും.
പത്രസമ്മേളനത്തിൽ എസ്.ജി.മഹേഷ്, കെ.ജയൻ, ബി.വിജയൻ, കെ.സി.സിനീഷ്കുമാർ, വി.എൻ.രവീന്ദ്രൻ, പി.ഭുവനചന്ദ്രൻ എന്നിവർ പങ്കെടുത്തു.