Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുടുംബശ്രീ വാക്കിങ് ക്ലബ്ബിന് നെടുങ്കണ്ടത്ത് തുടക്കം


ലഹരിക്കെതിരെ കായിക വകുപ്പ് സംഘടിപ്പിക്കുന്ന ‘കിക്ക്ഡ്രഗ്‌സ്’ ലഹരിവിരുദ്ധ സന്ദേശ ജാഥയുടെ ഭാഗമായി കുടുംബശ്രീ വാക്കിങ് ക്ലബ്ബ് നെടുങ്കണ്ടത്ത് ആരംഭിച്ചു. കുടുംബശ്രീ സി.ഡി. എസ്, എ. ഡി. എസ് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് വാക്കിങ് ക്ലബ്ബുകള്‍ രൂപീകരിച്ചത്.കായിക വകുപ്പ് മന്ത്രി വി. അബ്ദുള്‍ റഹ്‌മാന്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.ചടങ്ങില്‍ എം.എല്‍.എ. മാരായ എം.എം. മണി, വാഴൂര്‍ സോമന്‍, അഡ്വ. എ. രാജ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനത്തുടനീളം കുടുംബശ്രീയുടെ നേതൃത്വത്തില്‍ വാക്കിങ് ക്ലബ്ബുകള്‍ രൂപീകരിക്കാനാണ് കായിക വകുപ്പ് ലക്ഷ്യമിടുന്നത്.