Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
അപകട ഭീക്ഷണി: വൈദ്യുത ലൈനുകൾ മാറ്റി സ്ഥാപിക്കണം : ആർ.വൈ.എഫ്
കൃഷിഭൂമികളിൽ അപകടഭീഷണി ഉയർത്തി കടന്നുപോകുന്ന വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആർ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അജോ കുറ്റിക്കൻ ആവശ്യപ്പെട്ടു.
കാർഷിക – തോട്ടം മേഖലകളിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് വൈദ്യുത ലൈനുകൾ വലിച്ചിരിക്കുന്നത്.വണ്ടൻമേട്, കരുണാപുരം പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ ഇപ്പോഴും തടി പോസ്റ്റുകളാണ് ഏറെയും.ഇവ കാലപ്പഴക്കം മൂലം ഏതു സമയവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്.വിഷയത്തിൽ സർക്കാർ ഇടപെടണം.
കൊച്ചറയിൽ നടന്ന അപകടം ഒറ്റപ്പെട്ട സംഭവമല്ല.കഴിഞ്ഞവർഷവും പ്രദേശത്ത് വൈദ്യുതാഘാതം ഏറ്റ് ഒരാൾ മരിച്ചിരുന്നു.അപകടങ്ങൾ തുടർച്ചയായ പശ്ചാത്തലത്തിൽ കൃഷിഭൂമിയിലൂടെ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി ലൈനുകൾ സമീപത്തെ പാതയോരങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും അജോ കുറ്റിക്കൻ ആവശ്യപ്പെട്ടു.