6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മുല്ലപ്പെരിയാർ: ആശങ്ക രേഖപ്പെടുത്തി ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകൾ





മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക അറിയിച്ച് ഇടുക്കി കാഞ്ഞിരപ്പള്ളി രൂപതകൾ രംഗത്ത്. അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് ഏറ്റവും അപകടകരമായ ഡാം മുല്ലപ്പെരിയാറാണ്. ഒരു ഔദ്യോഗിക കേന്ദ്രം വേണ്ടത്ര പഠനത്തിനുശേഷം പുറത്തുവിട്ട ഈ റിപ്പോർട്ട് വലിയ ആശങ്ക ഉളവാക്കുന്നതാണ്. ലിബിയയിൽ ഡാമുകൾ തകർന്ന് ഇരുപതിനായിരത്തിലധികം ആളുകൾ മരിക്കാൻ ഇടയായ പശ്ചാത്തലത്തിലാണ് ന്യൂയോർക്ക് ടൈംസ് ഇത്തരം ഒരു പഠനം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുല്ലപ്പെരിയാർ ഡാമിന്റെ അപകടാവസ്ഥയെക്കുറിച്ച് നാം മുൻപും പ്രകടിപ്പിച്ചിട്ടുള്ള ആശങ്ക ഈ റിപ്പോർട്ട് ഒരിക്കൽ കൂടി സ്ഥിരീകരിക്കുകയാണ്.

മുല്ലപ്പെരിയാർ ഡാം അപകടത്തിൽ ആയാൽ 35 ലക്ഷം ആളുകളുടെ ജീവനും സ്വത്തിനും ഭീഷണി ആവുകയും കേരളത്തിലെ നാല് ജില്ലകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യും എന്ന ഭീതിദമായ അവസ്ഥയാണ് ഈ ആശങ്കയ്ക്ക് കാരണം. ഒരു ഡാമിന്റെ പരമാവധി കാലാവധി 50 -60 വർഷങ്ങളാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നിടത്ത് 128 വർഷങ്ങൾക്ക് ശേഷവും മുല്ലപ്പെരിയാർ ഡാം ഭാഗ്യപരീക്ഷണം നടത്തുന്നു. 1887ൽ നിർമ്മാണം പൂർത്തിയാക്കിയ ഡാം പുനർനിർമ്മിക്കണമെന്ന് 2021ൽ യു.എൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നതുമാണ്. എന്നാൽ നാളിതുവരെ ജനത്തിന്റെ ഈ വലിയ ആശങ്കയ്ക്കുമേൽ ഉത്തരവാദിത്തപ്പെട്ടവരുടെ നിശബ്ദതയും നിസ്സംഗതയും മുല്ലപ്പെരിയാർ വിഷയത്തെ നിർജീവമാക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ജനപ്രതിനിധികളും ഭരണകർത്താക്കളും ഈ വിഷയത്തെ ഗൗരവമായി കണ്ട് അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണം.

മുല്ലപ്പെരിയാർ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണെന്നും ഒരു ഭൂകമ്പത്തെ അതിജീവിക്കാനുള്ള ശേഷി ഈ ഡാമിന് ഇല്ല എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. അത്തരം ഒരു സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടം കേരളത്തിന് താങ്ങാൻ കഴിയുന്നതിനപ്പുറമുള്ള ക്ഷതമാണ് ഉണ്ടാക്കാൻ സാധ്യതയുള്ളത്.
തമിഴ്നാടിന് ആവശ്യമായ ജലം നൽകണം. അവരുടെ കൃഷികൾക്കും ഇതര ആവശ്യങ്ങൾക്കുമുള്ള ജലം നൽകണം. അതേസമയം കേരളത്തിലുള്ള ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണം. അത്തരത്തിലുള്ള ഒരു കരാർ വ്യവസ്ഥയിലേക്ക് ഇരു സർക്കാരുകളും എത്തിച്ചേരണം. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളെ പരസ്പരം സഹായിക്കാനുള്ള ഒരു ചാലകശക്തിയായി പ്രവർത്തിക്കണം.

വരും ദിവസങ്ങളിൽ ജനത്തിന്റെ ഈ ആശങ്ക ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളെയും സർക്കാരുകളെയും അറിയിക്കാൻ ശ്രമിക്കുമെന്നും നേതാക്കൾ അറിയിച്ചു. മാർ ജോസ് പുളിക്കൽ, മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. മോൺ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ജോസ് കരിവേലിക്കൽ മോൺ. ജോസഫ് വെള്ളമറ്റം, മോൺ. കുര്യൻ താമരശ്ശേരി, മോൺ. അബ്രഹാം പുറയാറ്റ്, ഫാ. ജിൻസ് കാരക്കാട്ട്, ഫാ. സ്റ്റാൻലി പുള്ളോലിൽ എന്നിവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!