കട്ടപ്പന ഗവൺമെൻറ് ഐ ടി ഐ കോളേജിലെമോഷണവുമായി ബന്ധപ്പെട്ട എസ്എഫ്ഐയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് കെ എസ് യു .
കട്ടപ്പന ഗവൺമെൻറ് ഐടിഐ കോളജിൽ ഓണ അവധി സമയത്താണ് ഏഴര ലക്ഷം രൂപയുടെ മോട്ടോറുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ മോഷണം പോയത് .
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെയും മോഷണം മുതൽ വാങ്ങിയ ഇരട്ടയാറ്റിലെ ആക്രി വ്യാപാരികയും പോലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ പ്രതികൾ കെഎസ്‌യു പ്രവർത്തകരാണെന്നും KSU വിന് മോഷണത്തിൽ പങ്കുണ്ടെന്നുമാണ് SFI ആരോപിച്ചത്.
എന്നാൽ പിടിയിലായ വിദ്യാർത്ഥികൾക്ക് KSUമായി യാതൊരു ബന്ധവും ഇല്ലെന്നും ഇതിൽ ഒരാൾ സിപിഎം അനുകൂല കുടുംബത്തിൽ നിന്ന് വരുന്നതും കോളേജിൽ എസ്എഫ്ഐയോട് ചേർന്ന് നിൽക്കുന്ന രാഷ്ട്രീയ നിലപാട് എടുത്തിട്ടുള്ള വ്യക്തി ആണെന്നും KSU നേതാക്കൾ ആരോപിച്ചു.
കഴിഞ്ഞ 30 വർഷം കോളേജ് അടക്കി ഭരിച്ചിരുന്ന എസ്എഫ്ഐയെ അട്ടിമറിച്ച് കെഎസ്‌യു യൂണിയൻ പിടിച്ചതിനുള്ള അസഹിഷ്ണുതയാണ് ഈ ആരോപണങ്ങൾക്ക് പിന്നിലെന്നും KSU നേതാക്കൾ പറഞ്ഞു. കട്ടപ്പന ഗവൺമെൻറ് ഐടിയിലെ മോഷണവുമായി ബന്ധപ്പെട്ട പ്രതികളെ സംരക്ഷിക്കുന്ന ഒരു നിലപാടും കെഎസ്‌യു സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ആളുകൾക്കും എതിരെ നടപടി എടുക്കണമെന്നാണ് കെഎസ്‌യുവിന്റെ നിലപാട്. പൊതുജനങ്ങൾക്ക് മുൻപിലും വിദ്യാർത്ഥികൾക്ക് മുന്നിലും KSUവിനെതിരെ തെറ്റായ പ്രചരണങ്ങൾ നടക്കി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനാണ് കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ കെഎസ്‌യു ജില്ലാ കമ്മിറ്റി അംഗം റോബിൻ ജോർജ് , നിയോജകമണ്ഡലം ഭാരവാഹിയും മാർ സ്ലീവാ കോളജ് ചെയർമാനുമായ സ്റ്റീവോ ജോസഫ് , കെഎസ്‌യു കട്ടപ്പന ഐടിഐ കോളേജ് യൂണിയൻ പ്രസിഡണ്ട് ജോൺസൺ ജോയ് , യൂണിറ്റ് ഭാരവാഹികളായ എബിൻ സെബാസ്റ്റ്യൻ, ആൽബർട്ട് തോമസ്, ബിൽബിൻ ജോസ് എന്നിവർ പങ്കെടുത്തു