Idukki വാര്‍ത്തകള്‍
ഇടുക്കി അടിമാലി അപ്‌സരകുന്നില്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് നെടുങ്കണ്ടം മൈനര്‍സിറ്റി സ്വദേശി

അടിമാലി ടൗണിന് സമീപം അപ്‌സരകുന്നില്‍ തോട്ടില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. നാളുകളായി അടിമാലിയില്‍ താമസിച്ച് വന്നിരുന്ന കിടു എന്ന് വിളിപ്പേരുള്ള നെടുങ്കണ്ടം മൈനര്‍സിറ്റി സ്വദേശി പോളക്കല്‍ വീട്ടില്‍ പ്രദീപ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വഴിയാത്രികർ മൃതദേഹം കണ്ടത്. അബദ്ധത്തില്‍ കാല്‍വഴുതി തോട്ടില്‍ വീണ് അപകടത്തില്‍ പെട്ടതാകാം മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അടിമാലി പോലീസ് സ്ഥലത്തെത്തി മൃതദ്ദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മേൽ നടപടികൾക്കായി മാറ്റി













































































