തൊടുപുഴയില്‍ സ്വച്ഛത ലീഗ് 2.0 ലോഗോ പ്രകാശിപ്പിച്ചു
തൊടുപുഴ നഗരസഭയില്‍ ഇന്ത്യന്‍ സ്വച്ഛത ലീഗ് 2.0 യുടെ ലോഗോ പ്രകാശനം നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. സ്വച്ഛ് ഭാരത് മിഷന്റെ നിര്‍ദ്ദേശപ്രകാരം സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് ഇന്ത്യന്‍ സ്വച്ഛത ലീഗ് 2.0 സംഘടിപ്പിക്കുന്നത്. തൊടുപുഴ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം എ കരിം അധ്യക്ഷത വഹിച്ചു.
സിനിമ താരം നിഷാന്ത്സാഗര് ആണ് തൊടുപുഴ നഗരസഭ ശുചിത്വ അംബാസിഡര്‍. ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0 ഭാഗമായി സെപ്റ്റംബര്‍ 17ന് നഗരസഭ ഓഫീസ് മുതല്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് വരെ ശുചിത്വ സന്ദേശ റാലി, ഫ്ലാഷ് മോബ്, തെരുവുനാടകം, പൊതുശുചീകരണം എന്നിവ സംഘടിപ്പിക്കും. കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ശുചീകരണ വിഭാഗം ജീവനക്കാര്‍, വിവിധ സ്കൂളുകളില്‍ നിന്നുമുള്ള എന്‍സിസി കേഡറ്റുകള്‍, എന്‍എസ്എസ് വാളന്റിയര്‍മാര്‍, യുവജന സന്നദ്ധ സംഘടന അംഗങ്ങള്‍, റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുക്കും.
പരിപാടിയില്‍ നഗരസഭ വാര്‍ഡ് കൗണ്‍സില്‍ അംഗങ്ങള്‍, ജീവനക്കാര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
.