കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എ യുടെ നേതൃത്വത്തിൽ കട്ടപ്പന DEO ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു


കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എ യുടെ നേതൃത്വത്തിൽ കട്ടപ്പന DEO ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.
കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം എം രമേശ് ധർണ ഉദ്ഘാടനം ചെയ്തു.
പുതുതായി പ്രമോഷൻ ലഭിച്ച പ്രൈമറി പ്രഥമ അധ്യാപകർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പള സ്കെയിൽ അനുവദിക്കുക ,കേന്ദ്ര ഗവൺമെൻറ് നൽകേണ്ട ഉച്ചഭക്ഷണ പദ്ധതി വിഹിതം സമയബന്ധിതമായി അനുവദിക്കുക, സ്കൂൾ ഉച്ചഭക്ഷണത്തുക വർദ്ധിപ്പിച്ച് സമയബന്ധിതമായി നൽകുക, കെട്ടിക്കിടക്കുന്ന പാഠപുസ്തകത്തിന്റെ സാമ്പത്തിക ബാധ്യതയിൽ നിന്ന് പ്രഥമ അധ്യാപകരെ ഒഴിവാക്കുക, അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിന്റെ ക്വാട്ട 30 ശതമാനമായി പുന : പരിശോധിക്കുക, തസ്തിക സംരക്ഷണത്തിന് 1:40 അനുപാതം നിലനിർത്തുക, കലാകായിക പ്രവർത്തിപരിചയ അധ്യാപകരുടെ തസ്തിക അധ്യാപക വിദ്യാർത്ഥി അനുവാദം കുറച്ച് സംരക്ഷിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കെ എസ് ടി എ കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചത്.
സംസ്ഥാന കമ്മിറ്റി അംഗം എം രമേശ് ധർണ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡണ്ട് കെ ജെ ത്രേസ്യമ്മ അധ്യക്ഷത വഹിച്ചു .
സംസ്ഥാന കമ്മിറ്റി അംഗം കെ ആർ ഷാജിമോൻ ,ഷാജി തോമസ് , എം തങ്കരാജ്, അരുൺകുമാർ ദാസ് തുടങ്ങിയവർ സംസാരിച്ചു.