വിദ്യാഭ്യാസ വാർത്തകൾ


പുതിയ അധ്യയനവർഷം ക്ലാസുകൾ ഡിജിറ്റൽ.
ജൂൺ ഒന്നുമുതൽ ഡിജിറ്റൽ ക്ലാസുകളുമായി പുതിയ അധ്യയന വർഷം വിദ്യാഭ്യാസ വകുപ്പ് ആരംഭിക്കും. ആദ്യം ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾക്ക് ബ്രിഡ്ജ് കോഴ്സ് ആയിരിക്കും ഉണ്ടായിരിക്കുക. ജൂൺ 15 നകം പാഠപുസ്തകങ്ങളുടെ വിതരണവും പൂർത്തിയാകും.
ഡോപ്പ അക്കാദമി നീറ്റ് ഗാല സ്കോളർഷിപ്പ് പരീക്ഷ നാളെ.
കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ കൂട്ടായ്മയായ ഡോപ്പ അക്കാദമി വിദ്യാർഥികൾക്കായി ഒരുക്കുന്ന സ്കോളർഷിപ്പ് നീറ്റ് ഗാല പരീക്ഷ നാളെ. ഡോപ്പ ആപ്പ് വഴി രാവിലെ എട്ടു മുതൽ രാത്രി 10 വരെയാണ് പരീക്ഷ. തിരഞ്ഞെടുക്കപ്പെടുന്ന 140 വിദ്യാർഥികൾക്ക് നീറ്റ് പരിശീലനവും മറ്റു സമ്മാനങ്ങളും നൽകും. രജിസ്ട്രേഷന് : 9645032200
പിജി ഡിപ്ലോമ ഇൻ ഡേറ്റ സയൻസ് & അനലിറ്റിക്സ്
കണ്ണൂർ സർവ്വകലാശാല ഇൻഫർമേഷൻ ടെക്നോളജി വിഭാഗം പിജി ഡിപ്ലോമ ഇൻ സയൻസ് ആൻഡ് അനലിറ്റിക്സ് കോഴ്സിലേക്ക് അപേക്ഷിക്കാം .യോഗ്യത എം എസ് സി, എം സി എ, എം ടെക്, ബി ടെക്, എം ബി എ പ്രവേശനപരീക്ഷ ഉണ്ടായിരിക്കും. അവസാന തീയതി മെയ് 28. വിവരങ്ങൾക്ക് http://www.kannuruniversity.ac.in/
ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ ഗവേഷണം.
ന്യൂ ഡൽഹിയിലെ ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി 2021 ഓഗസ്റ്റ് സെഷനിലെ പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്സുകളുടെ പട്ടിക വിശദമായ യോഗ്യത വ്യവസ്ഥകൾ http://dtu.ac.in/ ൽ ഉള്ള പിഎച്ച്ഡി അഡ്മിഷൻ ബ്രോഷറിൽ ഉണ്ട്. അപേക്ഷ മെയ് 24 വരെ http://dtu.ac.in ൽ ഉള്ള അഡ്മിഷൻ ലിങ്ക് വഴി അയക്കാം. പ്രവേശനത്തിന് ഭാഗമായി സ്ക്രീൻ ടെസ്റ്റ് ഉണ്ടാകും.
മൈസൂർ റീജണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപക പ്രോഗ്രാമുകൾ.
എൻ സി ആർ ടി യുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനം മൈസൂർ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ( RIE) പ്രവേശനത്തിന് ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. www.riemysore.ac.in. ജൂലൈ 18 ലെ എൻട്രൻസ് പരീക്ഷ അടക്കമുള്ള വിവരങ്ങൾക്ക് വെബ് : http://cee.ncert.gov.in.
വസന്ത് ദാദാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോഗ്രാമുകൾ.
പൂനെയിലെ വസന്ത് ദാദ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ കോഴ്സുകളിലേക്ക് ജൂൺ 30 വരെ അപേക്ഷ സ്വീകരിക്കും. ഷുഗർ എൻജിനീയറിങ്,ഷുഗർ മാനുഫാക്ചറിങ്, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ എന്നിങ്ങനെയുള്ള കോഴ്സുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്. www.vsisugar.com