Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വാഗമൺ ടൂറിസ്റ്റ് കേന്ദ്രത്തില്‍ മയക്കുമരുന്ന് ഉപയോഗവും വിതരണവും നടത്തി വന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു





ലഹരി മാഫിയക്ക് എതിരെ ശക്തമായ നടപടിയുമായി വാഗമൺ പോലീസ്. അടുത്ത നാളുകളായി ടൂറിസ്റ്റ് കേന്ദ്രമായ വാഗമൺ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗവും വിതരണവും നടത്തി വന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
യുവാക്കളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ, ലഹരി ഉപയോഗിക്കുന്നവരെയും വിൽക്കുന്നവരെയും കണ്ടെത്തി  നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വിശദമായ പരിശോദനയില്‍  വാഗമണ്‍ പാറക്കെട്ട്, മരുതുംമൂട്ടിൽ  വിജയകുമാർ (52) എന്നയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 1.400 Kg ഉണക്ക ഗഞ്ചാവ് പിടികൂടിയത്. കൂടാതെ ഇയാളുടെ മൂത്ത മകൻ വിവേക് (24), പഴയചന്ത, പുളിമ്പറമ്പിൽ പ്രജീഷ് (21) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.  ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, പീരുമേട് ഇവരെ റിമാൻറ് ചെയ്തു.
       ഇടുക്കി ജില്ലാ പോലീസ് മേധാവി  വിഷ്ണു പ്രദീപ് റ്റി.കെ ഐ.പി.എസ് – ന്റെ നിർദ്ദേശാനുസരണം പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്  വിശാൽ ജോൺസന്റെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, വാഗമൺ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽയില്‍ ആണ് ലഹരി കണ്ടെത്താനായത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!