ഡോൺ ബോസ്കോ സ്പോർട്സ് ഹബ് ഉദ്‌ഘാടനം മാർച്ച് 1 ന്


കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ സ്പോർട്സ് ഹബ് 2025 മാർച്ച് 1 ശനിയാഴ്ച ഉദ്‌ഘാടനം ചെയ്യും,
ഡോൺ ബോസ്കോ ഫുട്ബോൾ അക്കാദമി, ഡോൺ ബോസ്കോ ബാസ്കറ്റ് ബോൾ അക്കാദമി, ഡോൺ ബോസ്കോ ടേബിൾ ടെന്നീസ് അക്കാദമി, ഡോൺ ബോസ്കോ ബാഡ്മിന്റൺ അക്കാദമി, ഫുട്ബോൾ ടർഫ് , ഫുട്ബോൾ നഴ്സറി എന്നിവയാണ് ഉദ്‌ഘാടനം ചെയ്യപ്പെടുന്നത്.
സ്പോർട്സ് ഹബ് ഉദ്‌ഘാടനം ഡോൺ ബോസ്കോ ബാംഗ്ലൂർ പ്രൊവിൻസ് എക്കണോമെർ ഫാ ജോയ് നെടുമ്പറമ്പിൽ നിർവഹിക്കും.
കേരളം ബാസ്കറ്റ് ബോൾ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ഡോ . പ്രിൻസ് കെ മറ്റം – ബാസ്കറ്റ് ബോൾ അക്കാദമി, ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഡോ . പി എ സലിംകുട്ടി – ഫുട്ബോൾ അക്കാദമി, ജോസഫ് ചാക്കോ – ടേബിൾ ടെന്നീസ് അക്കാദമി , ഡോൺ ബോസ്കോ സ്കൂൾ പി ടി എ പ്രസിഡന്റ് സണ്ണി സേവ്യർ – ബാഡ്മിന്റൺ അക്കാദമി എന്നിവയുടെ ഉദ്‌ഘാടനം നിർവഹിക്കും.
സ്കൂൾ മാനേജർ ഫാ . വർഗീസ് തണ്ണിപ്പാറ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഫാ. വർഗീസ് ഇടത്തിച്ചിറ , ഫാ. വിപിൻ തോമസ് എന്നിവർ പ്രസംഗിക്കും.
ഔദ്യോഗിക പരിപാടികൾക്ക് ശേഷം ബാസ്കറ്റ് ബോൾ പ്രദർശന മത്സരവും നടക്കും .
കുട്ടികളിലും യുവാക്കളിലും സൗഹൃദ അന്തരീക്ഷത്തിലുള്ള മത്സര ബുദ്ധി വളർത്തുക , കായിക ക്ഷമതയുള്ള യുവ തലമുറയെ വാർത്തെടുക്കുക , കൈകളും കണ്ണുകളും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്ക് കുട്ടികളെ സജ്ജരാക്കുകയും അതുവഴി മെച്ചപ്പെട്ട പഠനാന്തരീക്ഷം സ്രഷ്ടിക്കുകയും ചെയ്യക എന്നിവയാണ് സ്പോർട്സ് ഹബിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങൾ. പെൺകുട്ടികൾക്കായി പ്രത്യേക പരിശീലനവും സംഘടിപ്പിക്കുമെന്ന് സ്കൂൾ മാനേജർ ഫാദർ വർഗ്ഗീസ് തണ്ണിപ്പാറ, കായിക അദ്ധ്യാപകൻ ജിബിൻ .സി.ഫിലിപ്പ് , കോ ഓർഡിനേറ്റർ ജോജോ എബ്രാഹാം എന്നിവർ അറിയിച്ചു