കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് രജിസ്ട്രേഷൻ നീട്ടി 2023 സെപ്റ്റംബർ 7 വരെ


ഇടുക്കി ജില്ലയിലെ കർഷകർക്ക് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസ് പരിരക്ഷകൾക്ക് വേണ്ടിയുള്ള രജിസ്ട്രേഷൻ രാജകുമാരിപഞ്ചായത്ത് ഹാളിൽ നാളെ,(05/09/2023 )നടത്തപ്പെടുന്നു. കാലാവസ്ഥ വ്യതിയാനം, പ്രകൃതി ഷോഭം എന്നിവ മൂലം കർഷകർക്ക് തങ്ങളുടെ കൃഷി നശിക്കുകയോ ചെയുന്ന പക്ഷം അതിന് നഷ്ടപരിഹാരം നൽകുവാൻ കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പും ചേർന്ന് നടത്തുന്ന പദ്ധതി.
രജിസ്റ്റർ ചെയുന്ന കർഷകർക്ക് മാത്രമായിരിക്കും പരിരക്ഷ ലഭിക്കുന്നത്.
രെജിസ്ട്രേഷൻ നടത്താൻ കർഷകർ സമർപ്പിക്കേണ്ട രേഖകൾ :::::::::::
ആധാർ കാർഡ് കോപ്പി
ബാങ്ക് പാസ്സ്‌ബുക്ക് കോപ്പി
കരം അടച്ച രസീത് കോപ്പി(പാട്ടത്തിനാണെങ്കിൽ പാട്ട കരാർ )
പ്രീമിയം തുക
♦കർഷക പ്രീമിയം♦
ഏലം = സെന്റിന് 9 രൂപ ( ഏക്കറിന് 900)
കുരുമുളക് = സെന്റിന് 10 രൂപ (ഏക്കറിന് 1000)
പച്ചക്കറി=സെന്റിന് 8 രൂപ (ഏക്കറിന് 800)
നെല്ല്=സെന്റിന് 6.4 രൂപ (ഏക്കറിന് 640)
ജാതി=11 രൂപ / സെന്റ്
കൊക്കോ=സെന്റിന് 12 രൂപ, ഏക്കറിന് 1200
വാഴ സെന്റിന് 35 രൂപ ഏക്കറിന് 3500
കൈതച്ചക്ക സെന്റിന് 12 രൂപ (ഏക്കറിന് 1200)
ഇഞ്ചി സെന്റിന് 20 രൂപ ഏക്കറിന് 2000
മഞ്ഞൾ സെന്റിന് 12 രൂപ,ഏക്കറിന് 1200
കരിമ്പ് സെന്റിന് 12 രൂപ ഏക്കറിന് 1200
കർഷകർക്ക് ഒരു സെന്റ് മുതൽ ഇൻഷുർ ചെയ്യാവുന്നതാണ് സ്ഥല പരിമിതിയില്ല
കൂടുതൽ വിവരങ്ങൾക്ക് :
ഉടുമ്പൻചോല താലൂക്ക്:9207068176.