വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാം
*വോട്ടർലിസ്റ്റിൽ പേര് ചേർക്കൽ /സ്ഥലംമാറ്റം/തെറ്റ് തിരുത്തൽ എന്നിവക്ക് ഇപ്പോൾ അപേക്ഷ നൽകാവുന്നതാണ്.*
*17വയസ്സ് കഴിഞ്ഞു 2024ജനുവരി 1ന് 18വയസ്സ് പൂർത്തിയാകുന്നവർക്കും 18വയസ്സ് പൂർത്തിയായി ഇതുവരെയും വോട്ടർലിസ്റ്റിൽ പേര് ഇല്ലാത്തവർക്കും വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ ഇപ്പോൾ അവസരം ഉണ്ട്*
അന്യ ദേശത്ത് നിന്നും വന്നു സ്ഥിരതാമസം ആയവർക്കും, വിവാഹം കഴിഞ്ഞു വന്നവർക്ക് ഉൾപ്പെടെ ഈ അവസരം ഉപയോഗിച്ചു അടുത്ത ഇലക്ഷന് സ്വന്തം നാട്ടിൽ വോട്ട് ചെയ്യാം.
*പേര് ചേർക്കുന്നവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയിൽ കാർഡും ലഭിക്കും*
*ഓർക്കുക. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ ആദ്യമായി വോട്ട് ചെയ്തവർക്ക് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡോ വോട്ടർലിസ്റ്റിൽ പേരോ ഉണ്ടാകണം എന്നില്ല.*
*പഞ്ചായത്ത് ഇലക്ഷൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലും … പാർലമെന്റ് /നിയമസഭ ഇലക്ഷൻ കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലും ആണ് വരുന്നത്.. രണ്ടും വെവ്വേറെ ലിസ്റ്റുകൾ ആണ്*
*വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ വീട്ടിലെ ഒരാളുടെയോ /അയൽവാസിയുടെയോ ഇലക്ഷൻ ഐഡികാർഡും വയസ്സ് തെളിയിക്കുന്ന സ്കൂൾ സർട്ടിഫിക്കറ്റ്/ലൈസൻസ്/പാസ്പോർട്ട് കോപ്പിയും/ജനന സർട്ടിഫിക്കറ്റും, അഡ്രസ് തെളിയിക്കുന്ന റേഷൻകാർഡ് കോപ്പി/റെസിഡൻഷ്യൽ സെർട്ടിഫിക്കറ്റ് കോപ്പി, ആധാർ, ഒരു ഫോട്ടോ എന്നിവ സഹിതം അക്ഷയ കേന്ദ്രത്തിലെത്തി അപേക്ഷ നൽകാവുന്നതാണ്*
*സ്ഥലം മാറ്റത്തിന് മേൽപ്പറഞ്ഞവക്ക് ഒപ്പം നിലവിലെ തിരിച്ചറിയൽ കാർഡും നൽകേണ്ടതാണ്*