Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മത്സ്യവിത്തുല്പാദന കൃഷി
കരിമീന്‍, വരാല് മത്സ്യങ്ങളുടെ വിത്തുല്പാദന യൂണിറ്റ് ആരംഭിക്കുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നും ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. കരിമീന്‍ വിത്തുല്പാദന യൂണിറ്റ് തുടങ്ങുന്നതിന് 37.5 സെന്റ് കുളമുള്ള കര്‍ഷകര്‍ക്കും ,വരാല്മത്സ്യ വിത്തുല്പാദന യൂണിറ്റ് തുടങ്ങുന്നതിന് 25 സെന്റ് കുളവുമുള്ള കര്‍ഷകര്‍ക്കും അപേക്ഷിക്കാം. വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷക്കൊപ്പം തിരിച്ചറിയല്‍ കാര്‍ഡ്, ഭൂനികുതി അടച്ച രസീത് എന്നിവ ഉണ്ടാകണം. അപേക്ഷകൾ സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് ജില്ലാ ഫിഷറീസ് ഓഫീസ്, പൈനാവ് പി.ഒ. ഇടുക്കി, പിന് -685603 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയില്‍ ഐഡിയിലോ ലഭിക്കണം . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: ഇടുക്കി ഓഫീസ്- 04862 233226, നെടുങ്കണ്ടം ഓഫീസ്-94868 234505.