Idukki വാര്‍ത്തകള്‍കാർട്ടൂൺതൊഴിലവസരങ്ങൾനാട്ടുവാര്‍ത്തകള്‍
കട്ടപ്പനക്കാരെ കുട്ടപ്പനാക്കാൻ റൂട്ട്സ് ഫാമിലി ഹെയർ & സ്പാ കട്ടപ്പന പള്ളിക്കവലയിൽ പ്രവർത്തനം ആരംഭിച്ചു
കഴിഞ്ഞ അഞ്ച് വർഷക്കാലമായി സൗന്ദര്യ സങ്കൽപരംഗത്ത് വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന റൂട്ട്സ് ഫാമിലി ഹെയർ സ്റ്റുഡിയോ & സ്പായുടെ 7 മത് ഷോറുമാണ് കട്ടപ്പന പള്ളിക്കവലയിൽ പ്രവർത്തനം ആരംഭിച്ചത്.
പ്രശസ്ത സിനിമാ താരം ബിനീഷ് ബാസ്റ്റ്യൻ സ്ഥാപനത്തിൻ്റ് ഉദ്ഘാടനം നിർവ്വഹിച്ചു.
ഈരാറ്റുപേട്ട, മുണ്ടക്കയം, നടക്കൽ, തൊടുപുഴ, ചെങ്ങന്നൂർ, ചങ്ങാ നശ്ശേരി, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിച്ച് ജനഹൃദയങ്ങളിൽ ഇടം നേടിയ റൂട്ട്സ് ഫാമിലി ഹെയർ സ്റ്റുഡിയോ കട്ടപ്പനയിൽ അടിപൊളി ഓഫറുകളുമായി ആണ് ഷോറും തുറന്നിരിക്കുന്നത്.
ഉദ്ഘാടന യോഗത്തിൽ വാർഡ് കൗൺസിലർ ജാൻസി ബേബി, മർച്ചൻ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി KP ഹസൻ, യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സിജോമോൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.