Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാസര്‍ഗോഡ് വാഹനങ്ങളില്‍ വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം; ആറു വാഹനങ്ങള്‍ക്കെതിരെ കേസ്



കാസര്‍ഗോഡ് തലശേരി-മാഹി ബൈപ്പാസില്‍ വാഹനങ്ങളില്‍ വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. സംഭവത്തില്‍ ആറു വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. ഉത്രാട ദിനത്തിലായിരുന്നു വിദ്യാര്‍ഥികളുടെ അഭ്യാസുപ്രകടനം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിച്ചു. വിവിധ കോളേജുകളിലെ വിദ്യാര്‍ഥികളാണ് അഭ്യാസ പ്രകടനം നടത്തിയത്. മാങ്ങാട്-കവിയൂര്‍ ഭാഗത്താണ് കാറിലും ബൈക്കിലുമായെത്തി അഭ്യാസപ്രകടനം നടത്തിയത്. പ്രദേശത്തെ സ്‌കൂള്‍ വിദ്യാര്‍ഥകളും വാഹനത്തിലുണ്ടായിരുന്നു. വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ഭാഗമായി വാഹനങ്ങള്‍ വാടകയ്‌ക്കെടുത്താണ് ഓണാഘോഷം എന്ന പേരിലാണ് തെരുവിലിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തത്. ആറു വാഹനങ്ങള്‍ക്കെതിരെ പിഴയീടാക്കുകയും മോഡിഫിക്കേഷന്‍ നടത്തിയ നാലു വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!