വിധവാ പുനര്‍വിവാഹ ധനസഹായ പദ്ധതിക്ക് അപേക്ഷിക്കാം


വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിധവാ പുനര്‍ വിവാഹ ധനസഹായം പദ്ധതി (മംഗല്യ പദ്ധതി)യില്‍ 2023-2024 വര്‍ഷത്തേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം 25000 രൂപയാണ് അനുവദിക്കുക. വര്‍ഷത്തില്‍ എല്ലാസമയവും മംഗല്യ പദ്ധതിക്കായി വനിതാ ശിശുവികസന വകുപ്പിന്റെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. പുനര്‍വിവാഹം നടന്ന് ആറ് മാസത്തിനകം അപേക്ഷ സമര്‍പ്പിച്ചിരിക്കണം. 18 നും 50 നും മധ്യേ പ്രായമുളള ബി.പി.എല്‍ അല്ലെങ്കില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട വിധവകളുടെ പുനര്‍വിവാഹത്തിനാണ് ധനസഹായം അനുവദിക്കുക. ഭര്‍ത്താവിന്റെ മരണം മൂലം വിധവയാവുകയും നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്തിയത് മൂലം വിധവയ്ക്ക് സമാനയായി തീര്‍ന്നിട്ടുളള കുടുംബത്തില്‍പ്പെട്ട വനിതകളുമാണ് പദ്ധതിയില്‍ വരുന്നത്. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് പ്രദേശത്തെ ശിശുവികസന പദ്ധതി ഓഫീസിനെയോ തൊട്ടടുത്തുള്ള അങ്കണവാടി വര്‍ക്കറെയോ സമീപിക്കുക.