പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു


വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന 2023 -2024 വര്‍ഷത്തെ അഭയകിരണം പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. 50 വയസിനു മുകളില്‍ പ്രായമുള്ളവരും പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തവരും താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടോ സൗകര്യമോ ഇല്ലാത്തവരും ഏതെങ്കിലും ബന്ധുവിന്റെ സംരക്ഷണയില്‍ കഴിയുന്നവരുമായ വിധവകളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയാണിത്. വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. സംരക്ഷണം നല്‍കുന്ന ബന്ധുവിന്റെയും സ്ത്രീയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് പ്രദേശത്തെ ശിശുവികസന പദ്ധതി ഓഫീസിനെയോ തൊട്ടടുത്തുള്ള അങ്കണവാടിവര്‍ക്കറെയോ സമീപിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ഡിസംബര്‍ 15.