
ഇക്കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ അമ്പത്തിനാലാം റാങ്ക് കരസ്ഥമാക്കിയ ഇടുക്കി സ്റ്റുഡന്റസ് പോലീസ് കേഡറ്റ് പൂർവ്വ വിദ്യാർത്ഥിനി കുമാരി. സോനറ്റ് ജോസിനെ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റിൻ്റെ സംസ്ഥാന സഹവാസ ക്യാമ്പിൽ വച്ച് ബഹുമാനപ്പെട്ട
സംസ്ഥാന പോലീസ് മേധാവി ശ്രീ.ഷേയ്ഖ് ദർവേഷ് സാഹിബ് ഐ.പി എസ് അവർകർ ഉപഹാരം നൽകി ആദരിച്ചു.
മുണ്ടക്കയം പുലിക്കുന്ന് ഈറ്റയ്ക്കക്കുന്നേൽ വീട്ടിൽ ശ്രീ. ഇ.ഡി. ജോസിന്റെയും ശ്രീമതി. മേരി കുട്ടിയുടെയും മകളും, ഇടുക്കി, മുണ്ടക്കയം ഈസ്‌റ്റിലെ സെൻ്റ്. ആന്റണീസ് ഹൈസ്കൂള്‍ എസ് പി സി 2014-2016 ബാച്ചിലെ കേഡറ്റുമാണ് കുമാരി. സോണറ്റ് ജോസ്. മികച്ച എസ് പി സി കേഡറ്റും, എൻഎൻഎസ് ബെസ്‌റ്റ് വൊളന്റിയറുമായിരുന്നു. സിവിൽ സർവീസ് എന്ന മേഖല മനസ്സിലുറച്ചത് അങ്ങനെയാണ്.
ഡൽഹി മിറാൻഡ ഹൗസ് കോളേജിൽ ഫിസിക്സിൽ ബിരുദപഠനത്തിനുശേഷം, തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലനം നടത്തി. മൂന്നുവർഷത്തെ കഠിന പരിശ്രമമാണ് സിവിൽ സർവീസ് പദവിയിലേക്കുള്ള പ്രവേശനം സഫലീകരിച്ചത്.
















































































































