കർഷകരേ ബുദ്ധിമുട്ടിക്കുന്ന റിസർവ് ബാങ്ക് നടപടികൾ അവസാനിപ്പിക്കണമെന്ന് കർഷക കോൺഗ്രസ്സ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി.


കേന്ദ്ര സർക്കാർ വഞ്ചനക്കെതിരെ കർഷക കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 22ന് ഇരട്ടയാർ പോസ്റ്റ് ഓഫീസി നു മുമ്പിൽ ധർണ്ണ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരോട് തുടർച്ചയായി നടത്തിപോരുന്ന അവഗണനയിലും നീതി നിക്ഷേധത്തിലും പ്രതിക്ഷേധിച്ചാണ് ധർണ്ണാ സമരം നടത്തുന്നത്.
റിസർവ്വ് ബാങ്കിൻ്റെ പുതിയ ഉത്തരവിലൂടെ സ്വർണ്ണ പണയത്തിൻമേൽ കർഷകർക്ക് നൽകി വന്ന കാർഷിക വായ്‌പാ പരിധി 2 ലക്ഷത്തിനുമേൽ മാത്രം നൽകിയാൽ മതി എന്ന ഉത്തരവ് പിൻവലിക്കുക ലോക ബാങ്ക് അനുവദിച്ച 139 കോടി 64 ലക്ഷം രൂപ പിണറായി സർക്കാരിൻ്റെ വാർഷിക ആഘോഷങ്ങൾക്കായി വകമാറ്റി ചിലവഴിച്ച തുക സംസ്ഥാനത്തെ കർഷകർക്ക് ലഭ്യമാക്കുക,
സാമൂഹിക സുരക്ഷാ പെൻഷനുകൾ കുടിശിഖ തീർത്ത് വിതരണം ചെയ്യുക, വനം വന്യജീവി വകുപ്പ് ഉധ്യോഗസ്ഥരുടെ കർഷക ഭൂമിയിൽ കടന്നു കയറ്റവും, ഗുണ്ടായിസവും അവസാനി പ്പിക്കുക,. നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക,. ജലാശയങ്ങൾക്ക് ചുറ്റും ബഫർ സോൺ പരിധിയിൽ ആക്കിയ നടപടി അവസാനിപ്പിക്കുക., വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ട് മനുഷ്യ ജീവൻ സംരക്ഷിക്കുക തുടങ്ങിയ നിരവധിയായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടക്കുന്ന ധർണാ സമരത്തിന് കർഷക കോൺഗ്രസ് ഇരട്ടയാർ മണ്ഡലം പ്രസിഡൻ്റ് ജോയി എട്ടാനി അധ്യക്ഷത വഹിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് ഉൽഘാടനം ചെയ്യും. ധർണ്ണാ സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് കോൺഗ്രസിന്റെയും കർഷക കോൺഗ്രസ്സിൻ്റെയും പ്രമുഖരായ നേതാക്കൾ സംസാരിക്കും എന്ന് മണ്ഡലം പ്രസിഡന്റ് ജോയി എട്ടാനി, അജയ് കളത്തുകുന്നേൽ, കുട്ടിയച്ചൻ വേഴപ്പറമ്പിൽ, സാബു പൂവത്തുങ്കൽ, കുഞ്ഞികുട്ടൻ കാനത്തിൽ, ജോസ്കുട്ടി മഠത്തിപ്പറമ്പിൽ, ബേബി എണ്ണ ശ്ശേരിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.