കാഞ്ചിയാർ പഞ്ചായത്ത് – ഇൻ്റെർ സെക്ടറൽ മീറ്റിംഗ് സംഘടിപ്പിച്ചു


▪കാഞ്ചിയാർ : കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൻ്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങൾക്കെതിരെയുള്ള മുന്നൊരുക്കങ്ങൾ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, ആൻ്റീ റാബീസ് ഡ്രൈവ് ലഹരി വിരുദ്ധ ബോധവൽക്കരണം എന്നീ പരിപാടികളുടെ ഭാഗമായി പള്ളിക്കവല സാംസ്കാരിക നിലയത്തിൽ വെച്ച് പഞ്ചായത്ത് തല ഇൻ്റെർ സെക്ടർ മീറ്റിംഗ് കൂടി.
രാവിലെ 11മണിക്ക് നടന്ന മീറ്റിംഗ് പഞ്ചായത്ത് വൈ. പ്രസി. വിജയകുമാരി ജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. യോഗത്തിന് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബിന്ദു മണിക്കുട്ടൻ സ്വാഗതം ആശംസിച്ചു
ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ശർമ്മ വിഷയാവതരണം നടത്തി
പഞ്ചായത്ത് തല പകർച്ചവ്യാധി കർമ്മ പദ്ധതി രേഖയുടെ പ്രകാശനം ആരോഗ്യ സമിതി ചെയർപേഴ്സൺ തങ്കമണി സുരേന്ദ്രൻ ബഹു. പഞ്ചായത്ത് പ്രസി. ശ്രീ സുരേഷ് കുഴിക്കാട്ടിന് കൈമാറി നിർവ്വഹിച്ചു.
ഏകാരോഗ്യം പദ്ധതിയുടെ പ്രസക്തിയെക്കുറിച്ച് ജില്ലാ മെൻ്റെർ സുഷ സംസാരിച്ചു.
വാർഡു മെംബർമാരായ റോയി എവറസ്റ്റ്, ശ്രീമതി പ്രിയ ജോമോൻ , മെഡിക്കൽ ഓഫീസ്സർ ഡോ. ഐശ്വര്യ,അനീഷ് ജോസഫ്, വിജിത, നിഖിത, അസി. സെക്രട്ടറി അനിജ , എന്നിവർ സംസാരിച്ചു.
തുടർന്ന് ലഹരിവിരുദ്ധ, പകർച്ചവ്യാധി മുന്നൊരുക്ക സന്ദേശറാലി നടത്തി. പഞ്ചാ. പ്രസിഡണ്ട് ഫ്ലാഗ് ഓഫ് ചെയ്തു. റാലിയിൽ ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് , മറ്റി ഇതരവകുപ്പ് ജീവനക്കാർ, എൻ. സി. സി, ആശ പ്രവർത്തകർ കുടുംബശ്രീ,ഹരിത കർമ്മസേന, അംഗൻവാടി,NREG ,മറ്റു സന്നദ്ധപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
തീരുമാനങ്ങൾ
▪ ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുക
▪ മെയ് 20,21,22 തീയതികളിൽ പൊതുജന പങ്കാളിത്തതോടെ സമ്പൂർണ്ണ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുക.
▪ മെയ് 29- ജൂൺ 10 വരെ ജലശുദ്ധീകരണ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുക.
▪ സമ്പൂർണ്ണ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ പിന്തുടരുക
▪ സ്ഥാപനങ്ങളിൽ ആഴ്ചയിലൊരിക്കൽ പഞ്ചായത്ത് – ആരോഗ്യ സ്ക്വാഡ് ശചിത്വപരിശോധന നടത്തുക
▪ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക
▪ അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ പരിശോധിച്ച് നിർദ്ദേശങ്ങൾ നൽകുക
▪ ആൻ്റീ റാബീസ് ഡ്രൈവ് മെയ് 20 മുതൽ 30 വരെ നടത്തുക. ഇതിൻ്റെ ഭാഗമായി വളർത്തുമൃഗങ്ങളുടെ കണക്ക് ശേഖരണം, പ്രതിരോധ വാക്സിൻ എടുപ്പിക്കൽ, മറ്റു ബോധവൽക്കരണപരിപാടികൾ സംഘടിപ്പിക്കുക.
▪വാർഡുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ.പകർച്ച വ്യാധി നിയന്ത്രണം, പേ വിഷബാധ തുടങ്ങിയവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, മാനദണ്ഡങ്ങൾ, നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ, കേരള പൊതുജനാരോഗ്യ നിയമം 2023 അനുസരിച്ചുള്ള നിയമനടപടികൾ സ്വീകരിക്കും എന്ന് മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ അറിയിച്ചു