പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സ്റ്റോപ്പില്‍ ഇറങ്ങേണ്ട സമയത്ത് ഉറങ്ങിപ്പോയി;ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ട്രെയിനില്‍ നിന്ന് വീണുമരിച്ചു


കണ്ണൂരില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. പുതിയങ്ങാടി സ്വദേശി പി കെ ഫവാസ് (27) ആണ് മരിച്ചത്.
ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ രാത്രി ഒമ്പതരയോടെ കണ്ണപുരത്ത് വെച്ചായിരുന്നു അപകടം. ഭാര്യ ഫായിസയെ ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ച് യശ്വന്ത്പൂര്‍ ട്രെയിനില്‍ തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്.
പയ്യന്നൂരില്‍ ഇറങ്ങേണ്ട ഫവാസ് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് കണ്ണപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ട്രെയിന്‍ വേഗത കുറച്ച സമയത്ത് ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്.