“വർഗീയതക്കെതിരെ സാമൂഹ്യജീർണ്ണതക്കെതിരെ” എന്ന മുദ്രാവാക്യം ഉയർത്തി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കട്ടപ്പന ഏരിയയുടെ കാൽനട ജാഥ മെയ് 23 24 25 തീയതികളിൽ

” അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ നേതൃത്വത്തിൽ വർഗീയതയ്ക്കെതിരെ സാമൂഹ്യ ജീർണതക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി മെയ് 23,24,25 തീയതികളിൽ കട്ടപ്പന ഏരിയയുടെ വിവിധ കേന്ദ്രങ്ങളിൽ കാൽനട പ്രചരണ ജാഥ നടത്തപ്പെടും.
സഖാവ് പൊന്നമ്മ സുഗതൻ ക്യാപ്റ്റനും സഖാവ് ജലജാ വിനോദ് വൈസ് ക്യാപ്റ്റനും സഖാവ് വിജി രാധാമണി മാനേജരുമായി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ജാഥ മെയ് 23ന് പുളിയൻമലയിൽ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷൈലജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 25ന് കാഞ്ചിയാറിൽ സമാപിക്കുന്ന ജാഥ ജില്ലാ സെക്രട്ടറി ലിസി ജോസ് ഉദ്ഘാടനം ചെയ്യും.
സഖാക്കളായ സുധർമ മോഹനൻ, ശോഭന അപ്പു, അനിത റെജി, ബിന്ദു മധുകുട്ടൻ, സാലി ജോളി, ഗ്രേസ് മേരി, ബീന സോദരൻ, അതുല്യ ഗോപേഷ്, ജിഷ ഷാജി, ആതിരാ ശ്രീകുമാർ, മരിയ കൃഷ്‌ണൻ, പ്രിയ ജോമോൻ,ഷീബ സുബീർ, ഓമന കൃഷ്‌ണപിള്ള, സുനിലാവിജയൻ, അമ്പിളി, സജിനി സജി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും.













































































