അന്ന ബേക്കറിയുടെ പുതിയ സ്ഥാപനം കട്ടപ്പനയിൽ ആരംഭിച്ചു

അന്ന ബേക്കറിയുടെ പുതിയ സ്ഥാപനം കട്ടപ്പനയിൽ ആരംഭിച്ചു.
കട്ടപ്പന ഗുരുമന്ദിരം റോഡിൽ ഓക്സിജന് സമീപമായിയാണ് പുതിയ ബേക്കറി പ്രവർത്തനം ആരംഭിച്ചത്.
2024 മുതൽ കട്ടപ്പന പള്ളിക്കവലയിൽ പ്രവർത്തിക്കുന്ന അന്ന ബേക്കേഴ്സിന്റെ പുതിയ സ്ഥാപനമാണ് കട്ടപ്പന ഗുരുമന്ദിരം റോഡിൽ ഓക്സിജന് സമീപത്തായി പ്രവർത്തനം ആരംഭിച്ചത്.
കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാദർ അനൂപ് കരിങ്ങാട്ട് വെഞ്ചരിപ്പ് കർമ്മം നിർവ്വഹിച്ചു.
നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവ്വഹിച്ചു.
മർച്ചന്റ അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് ആദ്യവിൽപ്പനയും കൊക്കോ സ്പൈസസ് മാനേജിംഗ് ഡയറക്ടർ ഷിമിലി ബിനോയി ആദ്യവിൽപ്പന സ്വീകരിക്കുകയും ചെയ്തു.
ഫാദർ ബിനോയി പി ജേക്കബ്, മാത്യൂ ജോർജ് , ജോഷി കുട്ടട , വി.ആർ ശശി, രതീഷ് വരകുമല, സിജു ചക്കുംമൂട്ടിൽ, കെ വി വിശ്വനാഥൻ, അഖിൽ വിശ്വനാഥൻ, ഷിബു പോൾ, തോമസ് മൈക്കിൾ ,അജിത്ത് സുകുമാരൻ , സോണിയ ജെയ്ബി എന്നിവർ സംസാരിച്ചു.









































































