അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ ടൈഗർ റിസർവിൽ തുറന്നു വിട്ടതിന് ആകെ 21 ലക്ഷം രൂപ ചെലവ്
ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ ഒരു പതിറ്റാണ്ട് കാലം ഭീതി പരത്തിയ അരിക്കൊമ്പനെ
ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ ടൈഗർ റിസർവിൽ തുറന്നു വിട്ടതിന് ആകെ 21 ലക്ഷം രൂപ ചെലവായതായി വനം വകുപ്പ്. വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിലാണ് അരിക്കൊമ്പൻ ദൗത്യത്തിന്റെ ചെലവ് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്. കഴിഞ്ഞ ഏപ്രിൽ 29 നാണ് അരിക്കൊമ്പനെ ചിന്നക്കനാൽ സിമന്റ്പാലത്ത് നിന്നും മയക്കു വെടിവച്ച് പിടികൂടിയത്. 30 ന് പുലർച്ചെ പെരിയാർ ടൈഗർ റിസർവിൽ തുറന്നു വിട്ടു. അരിക്കൊമ്പൻ ദൗത്യത്തിന് 21,38367 രൂപയാണ് ആകെ ചിലവ് വന്നത്. കോടനാട് ആന വളർത്തൽ കേന്ദ്രത്തിൽ കൂട് നിർമിക്കാനായി മൂന്നാറിൽ നിന്ന് യൂക്കാലിപ്റ്റസ് മരങ്ങൾ മുറിച്ച ഇനത്തിൽ 183664 രൂപയും കൂട് നിർമിച്ചതിന് 181828 രൂപയും ചെലവായി. അരിക്കൊമ്പനെ കോടനാട്ടേക്ക് കൊണ്ടു പോകുന്നത് കോടതി വിലക്കിയതോടെ മരം മുറിച്ചതും കൂട് നിർമിച്ചതുമെല്ലാം വെറുതെയായി. ദൗത്യം പൂർത്തിയാക്കുന്നതിന് ചിന്നക്കനാലിലെ വനം വകുപ്പ് ദ്രുതപ്രതികരണ സേനയ്ക്ക് ഒരു ലക്ഷം രൂപ അഡ്വാൻസ് അനുവദിക്കുകയും ചെയ്തിരുന്നു. അരിക്കൊമ്പനെ കോടനാട് ആന വളർത്തൽ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നത് കോടതി വിലക്കിയതോടെ പറമ്പിക്കുളത്തേക്ക് മാറ്റാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് ഈ തീരുമാനം വിധത്തിൽ റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിരുന്നു. ഇതിന്റെ ചിലവുകൾ ഈ കണക്കിൽ ഉൾപ്പെട്ടിട്ടില്ല. അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട ചെലവ് വിവരങ്ങൾ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദഗ്ധ സമിതി കൺവീനർ പറഞ്ഞു. നിലവിൽ തമിഴ്നാട് കളക്കാട് മുണ്ടൻതുറെ വനത്തിലാണ് അരിക്കൊമ്പനുള്ളത്.
മാറ്റി. എങ്കിലും അരിക്കൊമ്പനെ വാഹനത്തിൽ പറമ്പിക്കുളത്തെ ഉൾ വനത്തിലേക്ക് കൊണ്ടു പോകാനായി റോഡ് നിർമിച്ചു. ഇത് കൂടാതെ പെരിയാറിലും വാഹനത്തിന് പോകാൻ കഴിയുന്ന
കുട്ടിയാനകൾ ഉൾപ്പെടുന്ന പത്തംഗ സംഘത്തോടൊപ്പം ചേർന്ന അരിക്കൊമ്പൻ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ ശ്രമിച്ചിട്ടില്ലെന്നാണ് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.