മയക്കുമരുന്ന് ഗുളികകളുമായി ആസാം സ്വദേശി കോതമംഗലത്ത് പിടിയിൽ


നെല്ലിക്കുഴിയിൽ നിന്നും തിങ്കളാഴ്ച രാത്രി കഞ്ചാവ് പിടികൂടിയതിനു പുറമെ രാത്രി മയക്കുമരുന്ന് ഗുളികളുമായി ഒരു ആസാം സ്വദേശിയെ കൂടി എക്സൈസ് അറസ്റ്റ് ചെയ്തു. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ആസാം സ്വദേശി ഷഹജൽ ഇസ്ലാമാണ് എക്സൈസിന്റെ പിടിയിലായത്. മയക്കുമരുന്നായും, വേദനസംഹാരിയായും മറ്റും ഉപയോഗിക്കുന്ന ഡ്രമഡോൾ , ലോറസാപാം എന്നീ ഗുളികകളാണ് പിടിച്ചെടുത്തത്. പ്രതിയിൽ നിന്നും 8 ട്രാമഡോൾ (2.8 gm) ഗുളികകളും 8(.544gm) ലോറസിപം ഗുളികകളും പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർ ജയ് മാത്യൂസ്,സിവിൽ എക്സൈസ് ഓഫീസർമാരായ ഉമ്മർ , വിനോദ് ഡ്രൈവർ ബിജു പോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പരാതികൾ കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ 9 4 0 0 0 6 9 5 6 2 എന്ന നമ്പറിലോ കോതമംഗലം സർക്കിൾ ഓഫീസിലെ 2 8 2 4 4 1 9 എന്ന നമ്പരിലോ അറിയിക്കാവുന്നതാണ്