ജനാധിപത്യം സംരക്ഷിക്കുക ,ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കെ പി എസ് ടി എ ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ക്വിറ്റിന്ത്യാ ദിന പദയാത്ര സംഘടിപ്പിച്ചു


ജനാധിപത്യം സംരക്ഷിക്കുക ,ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കെ പി എസ് ടി എ ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ക്വിറ്റിന്ത്യാ ദിന പദയാത്ര സംഘടിപ്പിച്ചു.
അരക്ഷിതാവസ്ഥ പടർത്തുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ ജനാധിപത്യം സംരക്ഷിക്കുക ,ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് അധ്യാപക സംഘടനയായ കെ പി എസ് ടി എ ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ക്വിറ്റിന്ത്യാ ദിന പദയാത്ര സംഘടിപ്പിച്ചത്.
ഇടുക്കി കവലയിൽ നിന്ന് ആരംഭിച്ച പദയാത്ര കട്ടപ്പന ഗാന്ധി സ്ക്വയറിൽ സമാപിച്ചു. കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം പരിപാടി ഉദ്ഘാടനം ചെയ്തു. കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി വി ഡി എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻറ് ഡെയ്സൺ മാത്യു, സെക്രട്ടറി പി എം നാസർ , ജോബിൻ കളത്തിക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു