Educationപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്സ് : അപേക്ഷ ക്ഷണിച്ചു


പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്സ്‌കോഴ്സ് നടത്താന്‍ ന്യൂനപക്ഷ യുവജനക്ഷേമ വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍ ,എയ്ഡഡ്,അഫ്ലിയേറ്റഡ് കോളേജുകള്‍, അംഗീകാരമുള്ള സംഘടനകള്‍,മഹല്ല് ജമാഅത്ത്, ചര്‍ച്ച്, ക്ലബ്ബുകള്‍, എന്‍.ജി.ഓ കള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ നേരിട്ടോ, പ്രിന്‍സിപ്പാള്‍, കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത് , ദാ- ഈ – മില്ലത്ത് ബില്‍ഡിംഗ്, തൊടുപുഴ ഈസ്റ്റ് പി. ഒ കാരിക്കോട് പിന്‍ – 685585 എന്ന വിലാസത്തിലോ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ് . അവസാന തീയതി ഓഗസ്റ്റ് 21 . അപേക്ഷ ഫോം minoritywelfare.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 225227, 9946300053, 8281305711, 9495390108