ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം നടത്തി
ലോക ഹൈപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ജില്ലാതല പരിപാടി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍
നടന്നു. മഞ്ഞപ്പിത്തംമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മുന്‍കരുതലുകള്‍ എന്നിവയെക്കുറിച്ച് മെഡിക്കല്‍ ഓഫീസര്‍ ഡോ.വിഷ്ണു മോഹന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. ജില്ലാ മെഡിക്കല്‍ ആഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, ഇടുക്കി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.കുഞ്ഞ് ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജോജി ഇടപ്പളളിക്കുന്നേല്, സി.ഡി.പി.ഒ. മാരായ ജോളി, അന്‍സി, ടി.യോഹന്നാന് എന്നിവര്‍ സംസാരിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ തങ്കച്ചന് ആന്റണി സ്വാഗതവും കെ.പി.കോളനി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി.