പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ വളക്കടകളില്‍ നടത്തുന്ന അന്യായവും, നിയമ വിരുദ്ധവുമായ പിരിവുകള്‍ അവസാനിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് സണ്ണി പൈമ്പിള്ളില്‍ ആവശ്യപ്പെട്ടു
കര്‍ഷക ദിനാചരണത്തിന്‍റെ പേരിലാണ് പണപ്പിരിവ് നടത്തുന്നത്. കര്‍ഷകരെ ആദരിക്കുന്നതിന് ക്യാഷ് അവാര്‍ഡ്, മൊമന്‍റോ, ഷാള്‍ എന്നിവയ്ക്കുവേണ്ടിയാണ് പിരിവ് എടുക്കുന്നത് എന്നാണ് പറയുന്നത്. ആയിരമോ രണ്ടായിരമോ ആണെങ്കില്‍ പോട്ടെ കൊടുത്തേക്കാം എന്ന് കരുതുന്നവരാണ് വ്യാപാരി സമൂഹം. എന്നാല്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത് അയ്യായിരവും പതിനായിരവും ഒക്കെ ആണെന്നാണ് വ്യാപാരികളുടെ ആക്ഷേപം. ചില സ്ഥലങ്ങളില്‍ ഭീഷണിപ്പെടുത്തി പിരിവ് ചോദിക്കുന്നതായും ആക്ഷേപം ഉണ്ട്. കര്‍ഷക ദിനാചരണം ഒരവസരമായിട്ടാണ് ചില ഉദ്യോഗസ്ഥര്‍ കാണുന്നത്. ഇത്തരം അനാവശ്യ പിരിവുകള്‍ അവസാനിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്‍റ് സണ്ണി പൈമ്പിള്ളില്‍ ആവശ്യപ്പെട്ടു.