ടെണ്ടര്‍ ക്ഷണിച്ചു*
ഇടുക്കി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ 2023 സെപ്റ്റംബര്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെ 5 സീറ്റ് യാത്രാ വാഹനം, ലൈസന്‍സുള്ള ഡ്രൈവര്‍ സഹിതം വാടകയ്ക്ക് ലഭ്യമാക്കാന്‍ തയ്യാറുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ആഗസ്റ്റ് 10 മുതല്‍ അപേക്ഷിക്കാം . ഫോമുകള്‍ ആഗസ്റ്റ് 10 മുതല്‍ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നിന്നും ലഭിക്കും. വാഹനം കരാറുകാരന്റെ പേരിലുള്ളതാകണം മാത്രമല്ല ടാക്സി പെര്‍മിറ്റ് ഉള്‍പ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കണം. ടെന്‍ഡറിനൊപ്പം വാഹന രേഖകളുടേയും ഡ്രൈവറുടെ ലൈസന്‍സിന്റേയും സ്വയം സക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്ളടക്കം ചെയ്യണം. മുദ്രവച്ച ടെന്‍ഡറുകള്‍ ആഗസ്റ്റ് 24 ന് ഉച്ചക്ക് 1 മണി വരെ സ്വീകരിക്കും, അന്നേ ദിവസം 3 മണിക്ക് തുറക്കുന്നതുമാണ്. ടെന്‍ഡര്‍ നോട്ടീസിന് പുറത്ത് ‘വാഹനം വാടകയ്ക്ക് നല്കുതിനുള്ള ടെന്‍ഡര്‍’ എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ഗവമെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍ : 04862 233075.