Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നഗരത്തിലൊരു കുട്ടിവനം



നഗരത്തിലൊരു വനമോ! ലോക പരിസ്ഥിതി ദിനത്തില്‍ അങ്ങനെയൊരു കാര്യം കേട്ടാല്‍ ആശ്ചര്യപ്പെടേണ്ട. തൊടുപുഴ നഗരത്തിനടുത്ത് ഇടവെട്ടിയിലാണ് കുട്ടിവനം സ്ഥിതി ചെയ്യുന്നത്. കേന്ദ്ര നഗരവനം പദ്ധതിയിലൂടെ ഇവിടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നഗരവാസികളായ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും നഷ്ടമാകുന്ന ശുദ്ധവായുവും ജലവും ലഭ്യമാക്കി ചുട്ടുപൊള്ളുന്ന നഗരങ്ങള്‍ക്ക് മുകളില്‍ ഒരു തണല്‍ വിരിച്ച് നഗര പരിസ്ഥിതി മെച്ചപ്പെടുത്തി സുസ്ഥിരമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 12.50 ഹെക്ടര്‍ വരുന്ന ഈ വനമേഖലയെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യം. കേരള വനം വന്യജീവി വകുപ്പിന്റെ കോതമംഗലം ഡിവിഷന്‍ തൊടുപുഴ റേഞ്ചിനു കീഴിലാണ് ഇടവെട്ടി കുട്ടിവനം സ്ഥിതിചെയ്യുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതിയുടെ വികസനം നടപ്പാക്കുന്നത്. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 35 ലക്ഷം രൂപ അനുവദിച്ചു. ഭാവിയില്‍ പ്രോജക്ടിന്റെ പുരോഗതിയെ ആശ്രയിച്ച് കൂടുതല്‍ തുക അനുവദിക്കും. ഔഷധവനം, നക്ഷത്രവനം, ചിത്രശലഭങ്ങളുടെ പാര്‍ക്ക്, ബാംബൂസെറ്റം (മുളങ്കാട്) പുല്‍മേട്, കഫറ്റീരിയ എന്നിവ ഉള്‍പ്പെടുന്ന ഹരിത പദ്ധതി നഗരവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും നവ്യാനുഭവം സമ്മാനിക്കുന്നതാണ്. നിലവില്‍ നടപ്പാതയുടെ നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക് കടക്കുകയാണ്.

വനഭൂമിയുടെ തരിശ് പ്രദേശങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഈ പദ്ധതിയുടെ വികസനം. സംസ്ഥാനത്ത് തലക്കോട്, വീട്ടൂര്‍ തുടങ്ങിയ നിരവധി പ്രദേശങ്ങളിലായി നഗരവനം പദ്ധതികള്‍ നടപ്പിലാക്കുന്നതിനൊപ്പം ഇടവെട്ടി കുട്ടിവനവും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഹരിതവിപ്ലവത്തിന്റെയും ഉദാഹരണമാകുന്നു. തൊടുപുഴയില്‍നിന്നു അഞ്ച് കിലോമീറ്റര്‍ അകലെയാണ് സ്വാഭാവിക കുട്ടിവനം സ്ഥിതിചെയ്യുന്നത്. തൊടുപുഴ പന്നിമറ്റം-പൂമാല റോഡില്‍ സഞ്ചരിച്ച് ഇടവെട്ടി ബാങ്ക് ജംഗ്ഷനിലെത്തി അവിടെനിന്നു ഇടവെട്ടി പഞ്ചായത്തിനു മുന്നിലുള്ള കനാല്‍ റോഡിലൂടെ 250 മീറ്റര്‍ സഞ്ചരിച്ചാല്‍ കുട്ടിവനത്തിലെത്താം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!