Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മൂന്നാര്‍-ബോഡിമെട്ട് ദേശീയപാത ഉദ്ഘാടനം 17ന്



മൂന്നാര്‍: പ്രകൃതിമനോഹാരിതയും നിര്‍മാണ വൈദഗ്ധ്യവും ഒത്തിണങ്ങിയ മൂന്നാര്‍-ബോഡിമെട്ട് ദേശീയപാതയുടെ ഉദ്ഘാടനം ആഗസ്റ്റ് 17ന് നടക്കും. മൂന്നാറില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഉദ്ഘാടനം ചെയ്യുക. കൊച്ചി -ധനുഷ്‌കോടി ദേശീയപാത 85ന്റെ ഭാഗമാണ് വീതികൂട്ടി നവീകരണം പൂര്‍ത്തിയാക്കിയ മൂന്നാര്‍-ബോഡിമെട്ട് റോഡ്. 42 കിലോമീറ്റര്‍ ദൂരമുള്ള ഈ റീച്ചിന്റെ നവീകരണം 2017 ലാണ് ആരംഭിച്ചത്. 381.76 കോടിയാണ് ചെലവിട്ടത്. രണ്ടു വര്‍ഷമായിരുന്നു നിര്‍മാണക്കരാറെങ്കിലും ആറു വര്‍ഷമെടുത്താണ് പൂര്‍ത്തിയായത്.

ചിന്നക്കനാലില്‍നിന്ന് അരിക്കൊമ്ബനെ മയക്കുവെടി വെച്ച്‌ ലോറിയില്‍ തേക്കടിയിലേക്ക് കൊണ്ടുപോകുന്നതിന്റെ വിവിധ ദൃശ്യങ്ങളിലൂടെയാണ് ഈ പാതയുടെ മനോഹാരിത ചര്‍ച്ചയായത്. 70 ശതമാനവും തേയിലത്തോട്ടങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്. ഇടക്കിടെയുള്ള മനോഹരകാഴ്ചകള്‍ യാത്രക്കാരെ ഏറെ ആകര്‍ഷിക്കുന്നു. ഗ്യാപ് റോഡ്, പവര്‍ഹൗസ് വെള്ളച്ചാട്ടം, ആനയിറങ്ങല്‍ ജലാശയം, വിവിധ വ്യൂപോയന്റുകള്‍ എന്നിവയെല്ലാം ഈ പാതയുടെ മനോഹരിതയുടെ മാറ്റുകൂട്ടുന്നു. പേര് ദേശീയപാത എന്നായിരുന്നെങ്കിലും നാല് മീറ്റര്‍ മാത്രമായിരുന്നു ഈ റോഡിന്റെ വീതി. ഒരു വശം അഗാധമായ കൊക്കയും മറുവശം ചെങ്കുത്തായ മലയുമുള്ള ദേവികുളം ഗ്യാപ് ഭാഗമായിരുന്നു ഏറ്റവും അപകടം നിറഞ്ഞ ഭാഗം. നവീകരണം പൂര്‍ത്തിയായതോടെ 15 മീറ്റര്‍ വീതിയായി. ഇടുക്കി ജില്ലയിലെ ആദ്യത്തെ ടോള്‍പ്ലാസയും ഈ പാതയിലാണ്.ദേവികുളത്തിനും ലോക്ഹാര്‍ട്ടിനും ഇടക്ക് ടോള്‍ പ്ലാസ പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. മൂന്നാറിന്റെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് ഏറെ കരുത്ത് പകരുന്നതാണ് നവീകരണം കഴിഞ്ഞ ഈ പാത.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!