തൂക്കുപാലം മാര്‍ക്കറ്റ് നിര്‍മാണം പാതിവഴിയില്‍ നിലച്ചിട്ട് രണ്ട് വര്‍ഷം
നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തിെൻറ സ്വപ്നപദ്ധതിയായ തൂക്കുപാലം മാര്‍ക്കറ്റ് നിര്‍മാണം പാതിവഴിയില്‍ മുടങ്ങിയിട്ട് വര്‍ഷങ്ങളായി. മധ്യകേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മാര്‍ക്കറ്റുകളിലൊന്നാണ് തൂക്കുപാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഹൈടെക് മാര്‍ക്കറ്റ് നിര്‍മാണത്തിനെന്ന പേരില്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതോടെ സുഗന്ധവ്യഞ്ജനങ്ങളുടെ നാട്ടിലെ ഈ നാട്ടുചന്ത ഇല്ലാതായ അവസ്ഥയിലാണ്. 2020 ഫെബ്രുവരി 20ന് കരുണാപുരം ഗ്രാമപഞ്ചായത്ത് ഹൈടെക് മാര്‍ക്കറ്റ് നിര്‍മാണം ആരംഭിച്ചെങ്കിലും പാതിവഴിയില്‍ മുടങ്ങി. പരാതികളും പ്രതിഷേധവും ശക്തമായപ്പോള്‍ മുമ്ബ് ഡീൻ കുര്യക്കോസ് എം.പി തറക്കല്ലിട്ട സ്ഥലത്ത് വീണ്ടും നിര്‍മാണോദ്ഘാടനം നടത്തി. നാലുവര്‍ഷത്തിനുള്ളില്‍ മാര്‍ക്കറ്റിെൻറ പേരില്‍ രണ്ട് കോടി ഭരണ സമിതി ലാപ്സാക്കിയതായും ആരോപണം ഉയര്‍ന്നിരുന്നു. ഏഴ് കോടി മുതല്‍മുടക്കില്‍ നാല് നിലയിലായി സമുച്ചയം നിര്‍മിക്കാനായിരുന്നു പദ്ധതി.
മത്സ്യ മാംസ പച്ചക്കറി സ്റ്റാളുകള്‍ക്കായി പ്രത്യേക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, രണ്ടു വര്‍ഷത്തിലധികമായി നിര്‍മാണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഇതോടെ വ്യാപാരികളും പെരുവഴിയിലായി. ടൗണിെൻറ വിവിധ ഭാഗങ്ങളിലും വഴിയോരങ്ങളിലുമായാണ് ഞായറാഴ്ച വ്യാപാരികള്‍ വിപണനം നടത്തുന്നത്. വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ ലഭിച്ചിരുന്ന തൂക്കുപാലത്തേക്ക് ആളുകള്‍ എത്തുന്നതും കുറഞ്ഞു. മഴയും വെയിലുമേറ്റ് സാധനങ്ങള്‍ വാങ്ങാൻ മാര്‍ക്കറ്റിലെത്തുന്നവരുടെ കാര്യമാണ് ഏറെ കഷ്ടം. സാധനങ്ങള്‍ വാങ്ങുന്നതിനോ വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതിനോ സൗകര്യമില്ല. മാര്‍ക്കറ്റ് ഇല്ലാതായതോടെ മറ്റ് ജില്ലക്കാരും തമിഴ്നാട്ടുകാരും വീടുകള്‍ കയറിയിറങ്ങി ഉല്പന്നങ്ങള് വാങ്ങുന്നതിനാല്‍ കര്‍ഷകര്‍ക്ക് വ്യക്തമായ വില കിട്ടാതായി.
മൂന്ന് വര്‍ഷംകൊണ്ട് നാല് നിലകളില്‍ മാര്‍ക്കറ്റ് സമുച്ചയം നിര്‍മിക്കാനായിരുന്നു പദ്ധതി. ആദ്യ രണ്ട് നിലകളിലായി മത്സ്യ, മാംസ സ്റ്റാളുകളും പച്ചക്കറി വില്പന ശാലകളുമുള്ള വാണിജ്യ സമുച്ചയം, 750 സീറ്റുകളോടെയുള്ള ഓഡിറ്റോറിയം, ഡൈനിങ് ഹാള്‍, കിച്ചണ്‍ തുടങ്ങിയ സൗകര്യം ഒരുക്കാനായിരുന്നു പദ്ധതി. മാലിന്യസംസ്കരണ പ്ലാന്റും വിശാലമായ പാര്‍ക്കിങ് സംവിധാനവും ഒരുക്കും. 36000 ചതുരശ്രയടി വിസ്തൃതിയിലുള്ള സമുച്ചയ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമീണ മാര്‍ക്കറ്റായി തൂക്കുപാലം മാറുമെന്നായിരുന്നു പ്രഖ്യാപനം. സിഡ്കോക്കാണ് നിര്‍മാണച്ചുമതല. കരുണാപുരം ഗ്രാമ പഞ്ചായത്തിെൻറയും ജില്ല പഞ്ചായത്തിന്റയും ആഭിമുഖ്യത്തിലായിരുന്നു നിര്‍മാണം. ആദ്യഘട്ടത്തില്‍ രണ്ട് കോടിയുടെ നിര്‍മാണമായിരുന്നു ലക്ഷ്യം.