യു.ഡി.എഫ് നേതൃത്വത്തില്‍ബഹുസ്വരതാസംഗമം14-ന് ചെറുതോണിയില്‍
മണിപ്പൂരിലെ വംശഹത്യയ്ക്കെതിരെയും ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെയും മണിപ്പൂരിലെ പീഡനമനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും യു.ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 14-ന് ചെറുതോണിയില്‍ ബഹുസ്വരതാസംഗമം നടത്തും. വിവിധ സാമൂഹ്യ-സാംസ്കാരിക-മത-രാഷ്ട്രീയരംഗങ്ങളിലുള്ളവര്‍ പങ്കെടുക്കും.
ബഹുസ്വരതാസംഗമവിജയത്തിനായി യു.ഡി.എഫ് വാഴത്തോപ്പ്, മരിയാപുരം സംയുക്തമണ്ഡലം യോഗം ചെറുതോണിയില്‍ കൂടി. മണ്ഡലം പ്രസിഡന്‍റ് പി.ഡി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ചെയര്‍മാന്‍ എം.കെ.പുരുഷോത്തമന്‍, കണ്‍വീനര്‍ ജോയി കൊച്ചുകരോട്ട്, എ.പി.ഉസ്മാന്‍, എം.ഡി. അര്‍ജുനന്‍, വര്‍ഗീസ് വെട്ടിയാങ്കല്‍, അഡ്വ: അനീഷ് ജോര്‍ജ്ജ്, മുഹമ്മദ് പനച്ചിക്കല്‍, ഔസേപ്പച്ചന്‍ ഇടക്കുളത്തില്‍, ജോബി തയ്യില്‍, ശശികല രാജു, സാലി ബാബു, ടോമി തൈലംമനാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.