നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തിരുവാതിരകളി മത്സരം സംഘടിപ്പിക്കുന്നു


നെടുങ്കണ്ടം :നന്മ സാംസ്‌ക്കാരിക വേദി,ലൈബ്രറി&സ്്‌പോര്‍ട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തിരുവോണം പ്രമാണിച്ച് ആഗസ്റ്റ് 26 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ തിരുവാതിരകളി മത്സരം സംഘടിപ്പിക്കുന്നു.
വിജയികള്‍ക്ക് ഒന്നാം സമ്മാനം 10001രൂപയും ട്രോഫിയും രണ്ടാം സമ്മാനം 5001 രൂപയും ട്രോഫിയും
മൂന്നാം സമ്മാനം 3001 രൂപയും ട്രോഫിയും സമ്മാനിക്കുന്നു. വീട്ടമ്മമാരെ കൂടാതെ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കും, കുടുംബശ്രീ അംഗങ്ങൾക്കും പങ്കെടുക്കാൻ അവസരമുണ്ട്. പങ്കെടുക്കാൻ താൽപ്പര്യമുള്ള ടീമുകള്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9605137284, 9744044197,9947569088