പീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി CPI യിലെ രജനി ബിജു സ്ഥാനമേറ്റു


എൽ ഡി എഫ് മുന്നണി ധാരണ പ്രകാരം രണ്ടര വർഷത്തെ കാലാവധി പൂർത്തിയാക്കിയ സി പി ഐ യിലെ ശാന്തി ഷാജി മോൻ സ്ഥാനം ഒഴിഞ്ഞ തോടെയാണ് സി പി ഐയിലെ രജനി ബിജു ഇന്ന് കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റത്. മുന്നണി ധാരണാ പ്രകാരം രണ്ടര വർഷമായിരുന്നു സി പി ഐ എം ന് കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. അടുത്ത ഒന്നരവർഷക്കാലമാണ് സി പി ഐ യിലെ രജനി ബിജു കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ചുമതലയേൽക്കുന്നത്. എൽ ഡി എഫ് ഭരണസമിതി കാലാവധി അവസാനിക്കുന്ന അവസാന ഒരു വർഷം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനായിരിക്കും