നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
കട്ടപ്പന ഗവൺമെൻ്റ് കോളേജിൻ്റെ അഭിമാന മുഹൂർത്തം. കട്ടപ്പന ഗവൺമെൻ്റ് കോളേജിൽ നിന്ന് ആദ്യ പിഎച്ച്ഡി
ഇടുക്കി ജില്ലയുടെ അഭിമാനമായ കട്ടപ്പന ഗവൺമെൻ്റ് കോളേജിലെ റിസർച്ച് വിഭാഗമായ മലയാള ഗവേഷണ വിഭാഗത്തിലെ ആദ്യ ഗവേഷണ പ്രബന്ധത്തിൻ്റെ ഓപ്പൺ ഡിഫൻസ് 2023 July 31 തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് സ്കൂൾ ഓഫ് ലെറ്റേഴ്സിൽ വച്ചു പൂർത്തികരിച്ചു.
കട്ടപ്പന ഗവ.കോളേജ് മലയാള വിഭാഗം മുൻ മേധാവി ഡോ.അജയൻ പനയറയുടെ മാർഗനിർദ്ദേശത്തിൽ മലയാള വിഭാഗത്തിലെ മുൻ അധ്യാപകനായ ജോർജ് അലോഷ്യസ് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സമർപ്പിച്ച “തീരദേശ ജീവിതം മലയാള സിനിമയിൽ – ഒരു സാംസ്കാരിക വിശകലനം” എന്ന പ്രബന്ധത്തിൻ്റെ തുറന്ന സംവാദംഎം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ വച്ച് നടന്നു . കട്ടപ്പന ഗവൺമെൻ്റ് കോളേജിൽ മലയാളത്തിനും കെമിസ്ട്രിക്കുമാണ് ഗവേഷണ വിഭാഗങ്ങൾ ഉള്ളത്. വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥിക്ക് നേടാവുന്ന ഏറ്റവും ഉയർന്ന യോഗ്യതയാണ് പി എച്ച് ഡി.