ഊരു കടന്നെത്തും ഇനി സ്മാര്‍ട്ട് സേവനങ്ങള്‍
ജില്ലയിലെ പുതിയ സ്മാര്‍ട്ട് വില്ലേജുകളുടെ പട്ടികയില്‍ വട്ടവടയും കൊട്ടക്കാമ്പൂരും ഇടംപിടിച്ചതോടെ ഇനി സേവനങ്ങളും സ്മാര്‍ട്ടാകും. വര്‍ഷങ്ങളായി പഴയ കെട്ടിടത്തിലായിരുന്നു ഇരു വില്ലേജ് ഓഫീസുകളും പ്രവര്‍ത്തിച്ചിരുന്നത്. പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് സേവനങ്ങള്‍ക്കായി തുറന്ന് നല്‍കുമ്പോള്‍ വട്ടവടയെന്ന ഗ്രാമത്തിന് പുതിയ ഉണര്‍വാണ് അത് നല്‍കുക. പഴത്തോട്ടം, കോവില്ലൂര്‍, ഊര്‍ക്കാട്, വട്ടവട ഊര് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വട്ടവട വില്ലേജ് ഓഫീസില്‍ സേവനങ്ങള്‍ക്കായി ദിനംപ്രതി എത്തുന്നത്. കൊട്ടാക്കാമ്പൂര്‍ ഊര്, തട്ടംമ്പാറ, ചിലന്തിയാര്‍, ആദിവാസി കുടികളായ സ്വാമിയാറളക്കുടി, വല്‍സപ്പെട്ടിക്കുടി, കൂടെല്ലാര്‍ക്കുടി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ കൊട്ടാക്കാമ്പൂര്‍ വില്ലേജ് ഓഫീസിലെ സേവനങ്ങള്‍ക്കും എത്തുന്നു. കൊട്ടക്കാമ്പൂരില്‍ നിന്നും 10 കിലോമീറ്ററിലധികം ദൂരെയുള്ള കടവരി മേഖലയിലെ 80തോളം കുടുംബങ്ങളും കൊട്ടക്കാമ്പൂര്‍ വില്ലേജ് ഓഫീസിനെ ആശ്രയിക്കുന്നുണ്ട്. 25 മുതല്‍ 50 വരെ സര്‍ട്ടിഫിക്കറ്റുകളാണ്് ശരാശരി ഓരോ ദിവസവും ഇരുവില്ലേജ് ഓഫീസുകളില്‍ നിന്നും നല്‍കുന്നത്. വിദൂര പ്രദേശങ്ങളില്‍ നിന്നും വിവിധ ഊരുകളില്‍ നിന്നുമടക്കം നിരവധി ആളുകള്‍ എത്തുന്നതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ പുതിയ കെട്ടിടങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏറെ സഹായകരമാകും.