ക്ഷേത്രം സെക്രട്ടറിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കട്ടപ്പന ഇടുക്കിക്കവലയിലെ ലക്ഷ്മി നാരായണ ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തിൽ നാമജപയാത്രയും പ്രതിഷേധയോഗവും നടത്തി
ക്ഷേത്രം സെക്രട്ടറിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കട്ടപ്പന ഇടുക്കിക്കവലയിലെ ലക്ഷ്മി നാരായണ ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തിൽ നാമജപയാത്രയും പ്രതിഷേധയോഗവും നടത്തി.
കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും ഹൈന്ദവ ആചാരങ്ങൾക്കു മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.
വാവുബലിയ്ക്ക് ശേഷം ബലിപിണ്ഡം കട്ടപ്പനയാറിൽ നിമജ്ഞനം ചെയ്തതുമായി ബന്ധപ്പെട്ടാണ് ക്ഷേത്രം സെക്രട്ടറി സുഭാഷ് രാമന്‍കുട്ടിയ്ക്ക് പ്രദേശവാസിയിൽ നിന്ന് മർദ്ദനമുണ്ടായത്. ഇതിൽ പ്രതിഷേധിച്ചാണ് ക്ഷേത്ര ഭരണ സമിതിയുടെയും ഭക്ത ജനങ്ങളുടെയും നേതൃത്വത്തിൽ കട്ടപ്പന നഗരത്തിൽ നാമജപയാത്ര നടത്തിയത്
തുടർന്ന് ക്ഷേത്രാങ്കണത്തിൽ പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ക്ഷേത്രം വൈസ് പ്രസി. പി വി അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം രക്ഷാധികാരി ശ്രീനഗരി രാജൻ മുഖ്യപ്രഭാഷണം നടത്തി.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് T K രാജു,
അമ്പലക്കവല ശ്രീ ധർമ്മശാസ്ത ക്ഷേത്രം പ്രസിഡൻ്റ് സന്തോഷ് ചാളനാട്ട്, എം.പി. ശശികുമാർ , കെ.വി വിശ്വനാഥൻ, ലെജു പമ്പാവാസൻ, പി.ബി.രാധാകൃഷ്ണൻ നായർ, പി.എൻ.പ്രസാദ് ,സുഭാഷ് രാമന്‍കുട്ടി, സി ആര്‍ സുരേഷ്ബാബു,
എം ജി വിജയകുമാര്‍, തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ നിരവധിപ്പേർ പങ്കെടുത്തു