പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മണിപ്പൂരിൽ യുവതികൾ അപമാനിക്കപ്പെട്ട സംഭവം: ഒരാൾ കൂടി അറസ്റ്റിൽ


മണിപ്പൂരിൽ യുവതികൾ അപമാനിക്കപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസിലെ നാല് പ്രതികളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന് 77 ദിവസത്തിന് ശേഷമാണ് കേസിൽ ആദ്യ അറസ്റ്റ് നടന്നത്. മുഖ്യപ്രതി ഹെറാദാസ് (32) തൗബൽ ആണ് ആദ്യം അറസ്റ്റിലായത്.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മണിപ്പൂർ സർക്കാരിന് നോട്ടീസയച്ചിരുന്നു. കുകി വിഭാഗത്തിൽപ്പെട്ട പുരുഷന്മാർ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മെയ്തി യുവതി എന്ന പേരിൽ ഒരു വ്യാജ ചിത്രം പ്രചരിച്ചതാണ് രാജ്യത്തെ ലജ്ജിപ്പിച്ച സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പ്രതികാരമായാണ് അക്രമികൾ കുകി വിഭാഗത്തിലെ യുവതികളെ നഗ്നരാക്കി നടത്തിയത്.