പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പുളിയൻമല – കുട്ടിക്കാനം മലയോരഹൈവേയിൽ ഏലപ്പാറ ഒന്നാം മൈലിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞു


രാമപുരത്ത് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ വെള്ളിലാംകണ്ടം സ്വദേശികളുടെ കാറാണ് മറിഞ്ഞത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് അപകടം. .നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. മൺ കൂനയിലിടിച്ചു നിന്നതിനാൽ താഴ്ചയിലേക്ക് മറിഞ്ഞില്ല. കുട്ടികൾ ഉൾപ്പെടെ അഞ്ചു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. വാഹനമോടിച്ചിരുന്നയാൾ മയങ്ങിയതാണ് അപകടത്തിനു കാരണം