നരിയമ്പാറ ശ്രീ കൈരളി പബ്ലിക് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി നരിയമ്പാറയിൽ വായനയുടെ വസന്തം വിരിച്ച് കലാകായിക രംഗങ്ങളിൽ ഒട്ടനവധി പ്രതിമകളെ വാർത്തെടുത്തിട്ടുള്ള ശ്രീ കൈരളി പബ്ലിക് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും മുൻകാല ഭാരവാഹികളെ ആദരിക്കലും ലൈബ്രറി അങ്കണത്തിൽ നടന്നു.
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുരേഷ് കുഴിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹുമാനപ്പെട്ട കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മനോജ് എം. റ്റി ഉദ്ഘാടനം നിർവഹിച്ചു
ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ് ശ്രീ എസ് ബേബി തുണ്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി
ആർ പ്രകാശ് മംഗലത്ത് (ലൈബ്രറി സെക്രട്ടറി ) സ്വാഗതം ആശംസിച്ച യോഗത്തിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് ശ്രീമതി രാജലക്ഷ്മി അനീഷ് (കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം) ശ്രീമതി ബിന്ദു മധു കുട്ടൻ (വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്) ശ്രീമതി സജിമോൾ ഷാജി (കൗൺസിലർ കട്ടപ്പന നഗരസഭ ) ജോസ് പൂവക്കുളത്ത് (വികാരി ഹോളിക്രോസ് ചർച്ച് നരിയമ്പാറ ) ശ്രീ ഉണ്ണികൃഷ്ണൻ നായർ (മാനേജർ എം എം എച്ച് എസ് നരിയമ്പാറ ശ്രീ ബെന്നി മാത്യു (സെക്രട്ടറി ഇടുക്കി ലൈബ്രറി കൗൺസിൽ ) ശ്രീ ബി ശശി (ലൈബ്രറി കൗൺസിൽ അംഗം) എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു
കട്ടപ്പന റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന അപ്ടൗൺ പ്രസിഡൻറ് ശ്രീ.അഭിലാഷ് എ എസും ശ്രീ സേവ്യർ വൈദ്യൻ മണ്ടിയിൽ എന്നിവർ ലൈബ്രറിലേയ്ക്ക് പുസ്തക സമർപ്പണം നടത്തി. യുവ സാഹിത്യകാരൻ ശ്രീ മോബിൻ മോഹനെ ചടങ്ങിൽ ആദരിച്ചു ശ്രീ മെൽബിൻ തോമസ് വയലറ്റ് കൃതജ്ഞത പറഞ്ഞ് യോഗം അവസാനിച്ചു