പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി, കാസർക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


സംസ്ഥാനത്ത് ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ ജില്ലകളില്‍ ഇന്ന് കൂടുതല്‍ മഴ ലഭിക്കും.നാളെ അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പുണ്ട്. ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ തീരമേഖലയില്‍ ഉള്ളവര്‍ പ്രത്യേക ജാഗ്രത പലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മത്സ്യബന്ധനത്തിന് ഇന്ന് വിലക്കില്ല. നാളെ മുതല്‍ രണ്ട് ദിവസത്തേക്ക് കടലില്‍ പോകുന്നതിനും വിലക്കേര്‍പ്പെടുത്തി.